വിമാന യാത്രയുണ്ടായാല്‍ ജുമുഅയും അസ്റും ജംഉം ഖസ്റുമാക്കാമോ? എങ്ങനെയാണ് നിയ്യത് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

അബൂബക്ര്‍ നമ്പ്രത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. യാത്രക്കാരന്ന്, അസ്റ് നിസ്കാരം ളുഹ്റിന്‍റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ളുഹ്റ് നിസ്കാരത്തിന് പകരം ഉള്ളതാണല്ലോ ജുമുഅ. അത് കൊണ്ട് തന്നെ യാത്രക്കാരന്‍ ജുമുഅ നിസ്കരിക്കുകയാണെങ്കില്‍ അതിനോടൊപ്പം അസ്റിനെ മുന്തിച്ച് ജംഅ് ആക്കാമെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ചില പണ്ഡിതര്‍ അക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായും കാണാം. അങ്ങനെ മുന്തിച്ച് ജംആക്കുമ്പോള്‍ ജുമുഅ നിസ്കാരം തുടങ്ങി അവസാനിക്കുന്നതിന് മുമ്പ് ജംഇന്റെ നിയ്യത് ചെയ്യണം.ജുമുഅക്ക് നിയ്യത് ചെയ്യുന്ന അവസരത്തില്‍ ജംഇന്റെ നിയ്യത് ചെയ്യുന്നതാണുത്തമം. സ്വന്തം നാട്ടില്‍ നിന്നാണ് ജുമുഅ നിസ്കരിക്കുന്നതെങ്കില്‍ അതോടൊപ്പം ജംആക്കല്‍ അനുവദനീയമല്ല. ജംഉം ഖസ്റുമാക്കാന്‍ നാടിന്റെ പരിധി വിട്ട് കടന്ന യാത്രക്കാരനാവുകയെന്നത് നിബന്ധനയാണ്. നാല് റകഅതുള്ള നിസ്കാരങ്ങള്‍ ഖസ്റാക്കി നിസ്കരിക്കാവുന്നത് കൊണ്ട് അസ്റ് ഖസ്റാക്കാം. ഖസ്റാക്കുമ്പോള്‍ നിയ്യത് ചെയ്യുന്ന സമയത്ത് ഖസ്റാക്കി നിസ്കരിക്കുന്നു വെന്നോ രണ്ട് റകഅത് നിസ്കരിക്കുന്നുവെന്നോ പറയല്‍ നിര്‍ബന്ധമാണ്. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. ആരാധനാകര്‍മ്മങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ അവന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter