പ്രായപൂര്‍ത്തിയായ മുതഅല്ലിമിന്റെ ഫിത്‍ര്‍ സകാത് പിതാവ് നല്‍കല്‍ നിര്‍ബന്ധമാണോ?
ചോദ്യകർത്താവ്
അബ്ദുല്‍ മുഹൈമിന്‍
Aug 25, 2016
CODE :
ഫിത്‍ര്‍ സകാത് നല്‍കുമ്പോള്‍ തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍കും വേണ്ടിയാണ് നല്‍കേണ്ടത്:(وَمَنْ لَزِمَهُ فِطْرَتُهُ) أَيْ كُلُّ مُسْلِمٍ لِمَا مَرَّ فِي الْكَافِرِ لَزِمَهُ فِطْرَةُ نَفْسِهِ لِيَسَارِهِ (لَزِمَهُ فِطْرَةُ مَنْ تَلْزَمُهُ نَفَقَتُهُ). ജോലിക്ക് പോവാന്‍ സാധ്യമല്ലാത്ത വിധം ശര്‍ഇയ്യായ ഇല്‍മുമായി വ്യാപൃതാനായ വലിയ മകന്റെ ചെലവ് കൊടുക്കല്‍ പിതാവിന്റെ ബാധ്യതയാണെന്ന് അഭിപ്രായം മേല്‍ പറഞ്ഞതിനെ ആസ്പദമാക്കി അദ്റുഈ ഇമാം പറഞ്ഞിട്ടുണ്ട്. തുഹ്ഫയില്‍ ഇങ്ങനെ കാണാം:وَبَحَثَ الْأَذْرَعِيُّ وُجُوبَهَا لِفَرْعٍ كَبِيرٍ لَمْ تَجْرِ عَادَتُهُ بِالْكَسْبِ، أَوْ شَغَلَهُ عَنْهُ . اشْتِغَالٌ بِالْعِلْمِ أَخْذًا مِمَّا مَرَّ فِي قَسْمِ الصَّدَقَاتِ انْتَهَى. وَهُوَ مُحْتَمَلٌഈ പറഞ്ഞത് അവലംഭിക്കാന്‍ പറ്റിയതെന്ന് ശര്‍വാനി വ്യക്തമാക്കുന്നു: الْمُعْتَمَدُ الْوُجُوبُ حِينَئِذٍ لَكِنْ بِشَرْطِ أَنْ يَسْتَفِيدَ مِنْ الِاشْتِغَالِ فَائِدَةً يُعْتَدُّ بِهَا عُرْفًا بَيْنَ الْمُشْتَغِلِينَ
ഇല്‍മ് പഠിക്കുന്ന വലിയ മകന്റെ ചെലവ് നല്‍കല്‍ പിതാവിന്റെ ബാധ്യതയായത് കൊണ്ട് അവന്റെ ഫിത്‍ര്‍ സകാത് നല്‍കലും പിതാവിന്റെ ബാധ്യത തന്നെയെന്ന് ഉദ്ധരിക്കപ്പെട്ട ഇബാറതുകളില്‍ നിന്ന് മനസ്സിലാക്കാം.
കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.