സൂര്യനും ഭൂമി അടക്കം എട്ട് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന സൗരയൂഥം പോലെ സൗരയൂഥത്തിന് പുറത്ത് പുതിയ നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹങ്ങളുടെ സാന്നിദ്ധ്യവും നാസ സ്ഥിരീകരിച്ചു. ഭൂമിയില്‍ നിന്ന് 21 പ്രകാശ വര്‍ഷം അകലെയാണ് പുതിയ ‘സൗരയൂഥം’ ഇത് സത്യമാണോ? ഖുര്‍ആനില്‍ വല്ല സൂചനയും ഉണ്ടോ?
ചോദ്യകർത്താവ്
ഇ പി അബ്ദുു
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഓരോ വിജ്ഞാന ശാഖയെ സംബന്ധിച്ചും ആധികാരികമായി സംസാരിക്കാനുള്ള അര്‍ഹത ആ ശാഖയെ കുറിച്ച് അറിവുള്ളവര്‍ക്കാണ്. ശാസ്ത്രീയ ഗവേഷണങ്ങളും സിദ്ധാന്തങ്ങളും സത്യമാണോ എന്ന് പറയേണ്ടത് ശാസ്ത്രജ്ഞര്‍ തന്നെയാണ്. ആ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഇസ്‍ലാമിക തത്വങ്ങളോട് എതിരാവുന്നില്ലെങ്കില്‍ അവ സ്വീകരിക്കുന്നതിന് വിരോധമില്ല. ചോദ്യത്തില്‍ പറയപ്പെട്ട പോലുള്ള പല അത്‍ഭുതങ്ങളും കാണാരിക്കുന്നുണ്ടെന്ന് ഖുര്‍ആനില്‍ അള്ളാഹു ഉണര്‍ത്തിയിട്ടുണ്ട്. അള്ളാഹു പറയുന്നു: سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ "നമ്മുടെ ദൃഷ്ടാന്തങ്ങളെ ചക്രവാളങ്ങളിലും -അവരില്‍ തന്നെയും-നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. അങ്ങനെ അത് (ഖുര്‍ആന്‍) സത്യം തന്നെയാണെന്ന് അവര്‍ക്ക് വ്യക്തമാകും. (നബിയേ,) താങ്കളുടെ രക്ഷിതാവ്-അതായത് അവന്‍ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണ് എന്നത്-തന്നെ മതിയാകയില്ലേ? (പിന്നെ മറ്റു വല്ല തെളിവിന്റെയും ആവശ്യമുണ്ടോ?)" പ്രബഞ്ച സൃഷ്ടിപ്പിലെ അദ്ഭുതങ്ങളെ മനസ്സിലാക്കിത്തരുന്ന പല ദൃഷ്ടാന്തങ്ങളും പിന്നീട് അള്ളാഹു കാണിച്ചു തരുമെന്നാണ് ഈ ആയതില്‍ അള്ളാഹു പറയുന്നതെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.