ഗവണ്‍മെന്റെ് ജോലി ഉള്ള ആള്‍ ടാക്സ് അടക്കണമല്ലോ. അത് LIC യില്‍ കൂടിയാല്‍ ടാക്സ് കമ്മിആയികിട്ടും ഈ അവസരത്തിൽ LIC ഇന്‍ഷൂറന്‍സില്‍ കൂടുന്നതിന്ന് ശറഇന്റെ വിധി ഏന്താണ്?

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ശൂറന്‍സ് നിഷിദ്ധമാവുന്നത് എന്ത് കൊണ്ടാണെന്ന് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചതാണ്. ഏത് ലക്ഷ്യത്തിന് വേണ്ടിയായാലും വിധി അത് തന്നെയാണ്. താത്കാലിക ലാഭത്തിന് വേണ്ടി അള്ളാഹു നിഷിദ്ധമാക്കിയവ അനുവദനീയമാവില്ല. വളരെ അത്യാവശ്യവും അസഹനീയവുമായ ഘട്ടങ്ങളില്‍ മാത്രമേ നിഷിദ്ധമാക്കിയ ഉപയോഗിക്കാനുള്ള ഇളവ് ഇസ്ലാം അനു വദിക്കുന്നുള്ളൂ. ശ്രദ്ധിക്കേണ്ട വിഷയമാണ് പലിശ. അത്രമേല്‍ ഗൌരവത്തോടെയാണ് അള്ളാഹു പലിശയെ സംബന്ധിച്ച് പറഞ്ഞത്. അള്ളാഹു പറയുന്നു: "സ്പര്‍ശനം മൂലം പിശാച് തള്ളിവീഴ്ത്തുന്നവന്‍ എഴുന്നേറ്റുനില്‍ക്കുന്നതുപോലെയല്ലാതെ പലിശ തിന്നുന്നവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതല്ല. നിശ്ചയമായും അതിന് കാരണം 'ക്രിയവിക്രയം പലിശ പോലെത്തന്നെയാണല്ലോ' എന്നവര്‍ പറഞ്ഞതാണ്. (വാസ്തവത്തില്‍) ക്രയവിക്രയം അല്ലാഹു അനുവദിച്ചിട്ടുള്ളതും പലിശ അവന്‍ നിരോധിച്ചിട്ടുള്ളതുമാകുന്നു. എന്നാല്‍ ഏതൊരുത്തനെങ്കിലും തന്റെ രക്ഷിതാവിങ്കല്‍ നിന്ന് സദുപദേശം വന്നുകിട്ടുകയും എന്നിട്ട് അവന്‍ വിരമിക്കുകയും ചെയ്താല്‍ മുമ്പ് വാങ്ങിയത് അവനെടുക്കാം. അവന്റെ കാര്യം അല്ലാഹുവിങ്കലാണിരിക്കുന്നത്. ഇനി വല്ലവരും (പലിശയിലേക്കുതന്നെ) മടങ്ങിയാല്‍ അവര്‍ നരകക്കാരാണ്. അവരതില്‍ നിത്യം നിവസിക്കുന്നവരുമാകുന്നു. (275)അല്ലാഹു പലിശയെ മായ്ച്ചുകളയുന്നതും ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നതുമാകുന്നു. നന്ദികെട്ടവനും മഹാപാപിയുമായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നതല്ല". ഇന്‍ശൂറന്‍സിനെക്കുറിച്ച് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനുള്ള തൌഫീഖും ഉള്ള സമ്പാദ്യത്തില്‍ ബര്‍കതും നാഥന്‍ നല്‍കുമാറാവാട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter