മടി മൂലം നിസ്കാരം ഒഴിവാക്കിയാല്‍ കാഫിറാകുമോ? വുളൂഇല്ലാതെയും നജസുള്ളവനായും നിസ്കരിക്കാമോ? ജമാത്തിന്റെ ഇടക്ക് വുളു മുറിഞ്ഞാല്‍ അത് പുര്‍ത്തിയാക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ലാഘവത്തോടെ കാണാന്‍ പറ്റിയ ഇബാദതല്ല നിസ്കാരം. യുദ്ധത്തിന്റെ അവസരത്തില്‍ പോലും നിസ്കാരം ഖളാആക്കാതെ നിര്‍വഹിക്കാനാണ് അള്ളാഹുവിന്റെ കല്‍പന. ബുദ്ധിയുള്ള കാലത്തോളം മനുഷ്യനു നിസ്കാരം നിര്‍ബന്ധമാണ്. വുളൂ ചെയ്യാനോ തയമ്മം ചെയ്യനോ സാധിക്കാതെ വന്നാല്‍ പോലും ആ സമയത്തിന്റെ പവിത്രത മാനിച്ച് കൊണ്ട് നിസ്കരിക്കണമെന്നാണ് നിയമം. നിസ്കരിക്കുന്ന നിസ്കാരങ്ങള്‍ ശരിയാവും വിധം നിസ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിസ്കരിച്ചാല്‍ പിന്നീട് നാമത് നിസ്കരിക്കുകയില്ലല്ലോ. അപ്പോള്‍ നിബന്ധനകള്‍ പാലിക്കാത്ത നിസ്കാരമാണെങ്കില്‍ തത്വത്തില്‍ നിസ്കരിക്കാത്ത ഫലമായിരിക്കും. ഒരു വട്ടം നിസ്കരിച്ചുവെന്നത് കൊണ്ട് പിന്നീട് ആ നിസ്കാരം നിര്‍വഹിക്കുകയുമില്ല. മടി മൂലം നിസ്കാരം ഒഴിവാക്കിയാല്‍ കാഫിറാവുകയില്ല. ശിക്ഷക്കര്‍ഹനാണ്. അശുദ്ധിയുള്ളവനായിരിക്കെ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുകയില്ല. അശുദ്ധിയുണ്ടെന്നറിഞ്ഞു കൊണ്ടാണ് നിസ്കരിക്കുന്നതെങ്കില്‍ അത് വന്‍കുറ്റവുമാണ്. നിസ്കാരത്തെ പരിഹസിച്ചത് കാരണം അവന്‍ കാഫിറായി പോവുമെന്നാണ് അബൂ ഹനീഫ ഇമാമിന്റെ അഭിപ്രായം. ജമാഅതിന്റെ ഇടക്ക് വുദു മുറിഞ്ഞാല്‍ ജമാഅത് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. നിസ്കാരം മുറിച്ച് വുദൂ ചെയ്തതിനു ശേഷം നിസ്കരിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter