മുഹമ്മദ് പോലോത്ത പേരുകള്‍ വിശുദ്ധ നാമങ്ങളില്‍ ഉള്‍പെടുമോ? വിശുദ്ധനാമങ്ങളില്‍ നജസ് കണ്ടാല്‍ എന്തു ചെയ്യണം? അനറബിഭാഷയിലെഴുതിയാല്‍ ഈ വിധി ബാധകമാണോ? വിത്യസ്ത അക്ഷരങ്ങളായി കീറിക്കളയാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിശുദ്ധ വ്യക്തികളെ ഉദ്ദേശിച്ച് എഴുതിയ വിശുദ്ധ നാമങ്ങള്‍ക്ക് മാത്രമേ പ്രത്യേക ബഹുമാനമുള്ളൂ. നബിമാരുടെ പേര് മലക്കുകളുടെ പേര് തുടങ്ങിയവ അവരെ ഉദ്ദേശിച്ച് കൊണ്ട് എഴുതിയതാണെങ്കില്‍ അവ മ്ലേച്ചമായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ അവയില്‍ മ്ലേച്ചത പുരട്ടുകയോ അരുത്. അവയില്‍ നജസായാല്‍ അത് കഴുകി വൃത്തിയാക്കേണ്ടതാണ്. ഈ വിശുദ്ധ നാമങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ ആ നാമങ്ങള്‍ക്കു പറയപ്പെട്ട നിയമങ്ങള്‍ ബാധകമല്ല. ഏത് ഭാഷയില്‍ എഴുതപ്പെട്ടതാണെങ്കിലും വിശുദ്ധനാമങ്ങള്‍ക്കു അതിന്റെ പ്രത്യേകതയുണ്ട്. മാലികീ മദ്ഹബുകാരനായ ഇബ്റാഹീമുല്ലഖ്ഖാനിയെന്ന പണ്ഡിതന്‍ അനറബി ഭാഷയിലെഴുതപ്പെട്ടാല്‍ ഈ പ്രത്യേകതകളുണ്ടാവില്ലയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മാലികീ പണ്ഡിതര്‍ തന്നെ അത് എതിര്‍ത്തിട്ടുണ്ട്. ഇത്തരം നാമങ്ങള്‍ കണ്ടാല്‍ അവ അലിഞ്ഞില്ലാതാവുന്നത് വരെ കഴികിക്കളയുകയോ കഴുകിയാല്‍ ആ വെള്ളം ഭൂമിയില്‍ വീണ്പോവുമെന്ന് ഭയന്നാല്‍ കത്തിക്കുകയോ ചെയ്യണം. അവ കഷ്ണങ്ങളായി കീറിക്കളയരുത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter