വെള്ളി ആഴ്ചയെ തിരഞ്ഞെടുത്തു അതിനു പ്രാധാന്യം കല്‍പിക്കാന്‍ എന്താണ് കാരണം, എന്ത് കൊണ്ട് മറ്റൊരു ദിവസത്തെ ഇതു പോലെ തിരഞ്ഞെടുത്തില്ല?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹു് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹു പറയുന്നു: وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ مَا كَانَ لَهُمُ الْخِيَرَةُ سُبْحَانَ اللَّهِ وَتَعَالَى عَمَّا يُشْرِكُونَതാങ്കളുടെ രക്ഷിതാവ്‌ താനുദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും താനുദ്ദേശിക്കുന്നത്‌ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക്‌ തെരഞ്ഞെടുക്കുവാന്‍ അവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അല്ലാഹു പരിശുദ്ധനും ഉന്നതനുമാണ്‌.  വെള്ളിയാഴ്ച എന്ന ദിവസത്തിന് സ്രേഷ്ടത നല്‍കിയത് അള്ളാഹുവിന്റെ തീരുമാനമാണ്. ആ സ്രേഷ്ടതക്കനുസരിച്ച് ആ ദിവസത്തെ ആദരിക്കലാണ് അടിമയുടെ ഉത്തരവാദിത്തം. ധാരാളം സൃഷ്ടികള്‍കിടയില്‍ നിന്ന് മനുഷ്യനെ ബുദ്ധി നല്‍കി ആദരിച്ചത് പോലെ മറ്റു മാസങ്ങള്‍ക്കില്ലാത്ത സൃേഷ്ടത റമളാനിനു നല്‍കിയത് പോലെ ചിലരെ സമ്പന്നരും മറ്റുചിലരെ ദരിദ്രരുമാക്കിയത് പോലെ ഈ ദിവസത്തെയും അള്ളാഹു തെരെഞ്ഞെടുത്തു. പ്രധാനപ്പെട്ട ധാരാളം സംഭവങ്ങള്‍ നടന്നത് വെള്ളിയാഴ്ചയാണെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ആദം നബി സൃഷ്ടിക്കപ്പെട്ടതും വഫാതായതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതും ഭൂമിയിലിറക്കപ്പെട്ടതും അന്ത്യനാളിന്റെ ഊത്തും വെള്ളിയാഴ്ചയാണ് നടക്കുന്നത്. ഇങ്ങനെ ധാരാളം അനുഗ്രഹങ്ങള്‍ വര്‍ഷിച്ച ദിവസമാണ് വെള്ളിയാഴ്ച. ആദം നബി സ്വര്‍ഗത്തില്‍ നിന്നിറക്കപ്പെട്ടതു പോലോത്തതും അനുഗ്രഹം തന്നെയാണ്. അമ്പിയാഉം ഔലിയാഉം തുടങ്ങി മനുഷ്യ കുലത്തിന്റെ ഉത്ഭവത്തിനു കാരണമാണല്ലോ അത്. വെള്ളിയാഴ്ചയുടെ മഹത്വമറിയിക്കുന്ന ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അള്ളാഹു ആദരിച്ചതിനെ ആദരിക്കാന്‍ നാഥന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter