നോമ്പ് നോല്കല്‍ നിര്‍ബന്ധം ആണോ ?

ചോദ്യകർത്താവ്

ഇല്യാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

റമളാന്‍ മാസം നോമ്പ് നോല്‍കല്‍ നിര്‍ബന്ധമാണ്. സുറതുല്‍ ബഖറ 185-ാം ആയതില്‍ അല്ലാഹു വ്യക്തമായി പറയുന്നു. ((ആ മാസം (റമദാനില്‍) നിങ്ങളില്‍ നിന്ന് ആരെങ്കിലും സന്നിഹിതരായാല്‍ അവന്‍ നോമ്പു നോറ്റു കൊള്ളട്ടേ.)) നോമ്പ് നിര്‍ബന്ധമാണെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതുമാണ്. അത് നിര്‍ബന്ധമല്ലെന്ന് പറയുന്നവന്‍ കാഫിറാണ്.وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ وَأَنْ تَصُومُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ അതിന് (നോമ്പിന്) കഴിയാത്തവര്‍ പ്രായശ്ചിത്തം-ഒരു ദരിദ്രന് ആഹാരം കൊടുക്കുക എന്നത്-കടമയാകുന്നു. ആരെങ്കിലും സ്വമേധയാ നന്മ ചെയ്താല്‍ അതവന് ഏറ്റവും നല്ലതാണ്. അറിയുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് നോമ്പ് നോല്‍ക്കുന്നതാണ് ഉത്തമം. ഈ ആയത്തില്‍ وعلى الذين يطيقونه എന്നതിന് 'അതിന് (നോമ്പിന്) കഴിയാത്തവര്‍' എന്നാണ് അര്‍ത്ഥമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ട്. എന്നാല്‍ സലമത്തുബ്‌നുല്‍ അക്‌വഅ്, ഇബ്‌നു ഉമര്‍(റ) എന്നിവര്‍ പറയുന്നത് ഈ വാക്യാംശം ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നാണ്. അത് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. അവരുടെ വിവരണപ്രകാരം വ അലല്ലദീന യുത്വീഖൂനഹു എന്നതിന് 'നോമ്പ് നോല്‍ക്കാന്‍ കഴിവുള്ളവര്‍ക്ക്' എന്നാണര്‍ഥം. അവര്‍ വ്യക്തമാക്കുന്നു: ഈ വാക്യം അവതരിച്ചപ്പോള്‍ നോമ്പിന് കഴിവുള്ളവര്‍ തന്നെ ചിലര്‍ നോല്‍ക്കുകയും ചിലര്‍ നോല്‍ക്കാതെ പ്രായശ്ചിത്തം കൊടുത്തുവരികയും ചെയ്തുവന്നു. പിന്നീട് 'ആ മാസത്തില്‍ സന്നിഹിതരായവര്‍ നോമ്പനുഷ്ഠിക്കട്ടെ...' എന്ന ആയത്ത് അവതരിച്ചപ്പോള്‍ ഇതിന്റെ വിധി നസ്ഖ് ചെയ്യപ്പെട്ടുപോയി.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter