സകാത്തിന്റെ തുക പാവപെട്ടവര്‍ക് വേണ്ടി സംഘടനകള്‍ നടത്തുന്ന അക്കൌണ്ടുകളിലേക്ക് ഇതെന്റെ സകാതാണെന്ന് കരുതി ട്രാന്‍സ്ഫര്‍ ചെയ്താല്‍ സകാതാകുമോ?
ചോദ്യകർത്താവ്
നിസാര്‍ കെ കെ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സകാത്തിന്റെ തുക പാവപെട്ടവര്‍ക് വേണ്ടി സംഘടനകള്‍ നടത്തുന്ന അക്കൌണ്ടുകളിലേക്ക് ഇതെന്റെ സകാതാണെന്ന് കരുതി ട്രാന്‍സ്ഫര്‍ ചെയ്താല്‍ മാത്രം അവന്‍ സകാത് നല്‍കിയവനായിട്ടില്ല. അവന്‍ സകാത് നല്‍കാന്‍ ഈ സംഘടനയെ ഏല്‍പിക്കല്‍ മാത്രമാണ് ഈ ട്രാന്‍സ്ഫര്‍ കൊണ്ട് നടക്കുന്നത്. നാം നല്‍കിയ തുക ഏല്‍പിക്കപ്പെട്ട ആള്‍ അവകാശികള്‍ക്കു തന്നെ നല്‍കിയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സകാത് വീടൂ. ഈ തുക സകാതിനല്ലാത്ത മറ്റു വല്ല സംഘടനാപരമായ ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കപ്പെട്ടതെങ്കില്‍ നാം ഉത്തരവാദിയാവും. സകാത് കമ്മിറ്റികള്‍ക്കു സകാതു നല്‍കുന്നതിനേക്കാള്‍ ഉത്തമം സ്വയം തന്നെ വിതരണം ചെയ്യലാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സകാതിന്റെ സാധുതയെ തന്നെ ബാധിക്കുന്ന പല കാര്യങ്ങളും കമ്മിറ്റികളെ സകാത് നല്‍കാന്‍ ഏല്‍പിക്കുന്നത് കൊണ്ട് ഉണ്ടാവാനിടയുമുണ്ട്. ഇന്ന് നടന്നു വരുന്ന അധിക സകാത് കമ്മിറ്റികളും അള്ളാഹുവും റസൂലും സകാതിന്റെ അവകാശികളായി ഗണിക്കാത്തവരെ അവകാശികളായി കണക്കാക്കുന്നവരുടേതാണ്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.