സോപ്പിന്റെ അംശം വുദു ചെയ്യുന്ന സ്ഥലത്ത് ആയാല്‍ വുദു ശരിയാകുമോ ?

ചോദ്യകർത്താവ്

മുഹമ്മദ് ആശിഖ് യു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. വുദു ചെയ്യുന്ന സ്ഥലത്ത് സോപ്പിന്റെ അംശമുണ്ടായത് കാരണം ആ ഭാഗത്ത് വെള്ളം ചേരാതെ വന്നാല്‍ വുദു ശരിയാവുകയില്ല. വെള്ളം ചേരുന്നതിന് തടസ്സമല്ലെങ്കില്‍ ഈ സോപ്പ് കാരണം വെള്ളം പകര്‍ച്ചയാകുന്നത് ശ്രദ്ധിക്കണം. വെള്ളമെന്ന് പേരിന് പകരം സോപ്പ് വെള്ളമെന്ന് പറയാന്‍മാത്രം വെള്ളത്തിന് പകര്‍ച്ച സംഭവിക്കുന്നുവെങ്കില്‍ ആ കഴുകല്‍ കൊണ്ട് വുദു ശരിയാവുകയില്ല. സോപ്പ് കഴുകിക്കളഞ്ഞതിനു ശേഷം ആ അവയവം കഴുകണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter