അസറിനു ശേഷമുള്ള ഉറക്കം ഭ്രാന്ത് ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട് , സ്വഹീഹായ ഹദീസ് അതിനു തെളിവായി ഉണ്ടോ ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അസ്വറിന് ശേഷമുള്ള ഉറക്കം കാരണം ബുദ്ധിക്ക് തകരാറ് സംഭവിക്കുമെന്ന് ഹദീസുണ്ടെങ്കിലും അത് സ്വഹീഹായ ഹദീസല്ല. എന്നാല്‍ ഈ സമയത്തുള്ള ഉറക്ക് ശാരീരികമായും ബുദ്ധിപരമായും പല അസുഖങ്ങള്‍ക്കും കാരണമാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞതായി കാണാം. അസ്റിന് ശേഷം ഉറങ്ങല്‍ കറാഹതാണെന്നും അങ്ങനെ ഉറങ്ങുന്നവന്റെ ബുദ്ധിക്ക് തകരാറ് സംഭവിക്കുമോയെന്ന് പേടിക്കേണ്ടതുണ്ടെന്നും ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) പറഞ്ഞിട്ടുണ്ട്. അസ്റിന് ശേഷം ഉറങ്ങുന്നത് വസ്‍വാസിന് കാരണമായേക്കാമെന്ന് താബിഉകളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് മുസ്വന്നഫുബ്നിഅബീശൈബയില്‍ കാണാവുന്നതാണ്. ഭുരിഭാഗം പണ്ഡിതരും ഈ സമയത്തെ ഉറക്കം കറാഹതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.