കുളിപ്പിക്കാനും തയമ്മം ചെയ്യാനും പറ്റാത്ത മയ്യത്തിനു വേണ്ടി നിസ്കരിക്കാമോ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുളിപ്പിക്കാന്‍ പറ്റാത്ത വിധം മയ്യിത് വികൃതമായാല്‍ മയ്യിതിന് മുകളിലൂടെ വെള്ളമൊഴിക്കുകയാണ് വേണ്ടത്. അതിനു സാധിക്കാത്ത അവസ്ഥ വന്നാല്‍ കഴിയുന്നത്ര ഭാഗം വെള്ളമൊഴിച്ച് വെള്ളമെത്താത്ത ഭാഗത്തിനായി തയമ്മം ചെയ്ത് കൊടുക്കേണ്ടതാണ്. തയമ്മം ചെയ്യാനും സാധിക്കാത്ത അവസ്ഥ വന്നാല്‍ ശുദ്ധി വരുത്താതെ മറമാടണം. മയ്യിത് നിസ്കാരം ശരിയാവാന്‍ മയ്യിതിനെ ശുദ്ധി വരുത്തേണ്ടതുണ്ട്. ഈ അവസരത്തില്‍ ശുദ്ധിയില്ലാത്തത് കാരണം മയ്യിത് നിസ്കാരം സ്വഹീഹാവുകയില്ല.കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.