മാതാപിതാക്കള്‍ ആരെന്നറിയാത്ത ഒരു പെണ്‍കുട്ടിയെ ഒരു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ വളര്‍ത്തുന്നു.ഇപ്പോള്‍ 13 വയസ്സായി.1)ആ കുട്ടിയെ പുതുതായി കലിമ ചൊല്ലിക്കേണ്ടതുണ്ടോ. 2)അതിന്റെ മേല്‍ വളര്‍ത്തു പിതാവിന്റെ കടമയെന്തെല്ലാമാണ്.

ചോദ്യകർത്താവ്

സാലിം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിംകള്‍ താമസമുള്ള സ്ഥലത്ത് നിന്നാണ് കുട്ടിയെ ലഭിച്ചതെങ്കില്‍ കുട്ടിയെ മുസ്‍ലിമായിത്തന്നെ കണക്കാക്കണം. രണ്ടാമത് കലിമ ചൊല്ലിക്കേണ്ടതില്ല. മുസ്‍ലിംകളില്ലാത്ത സ്ഥലത്ത് നിന്ന് ലഭിച്ച കുട്ടിയെ ദുന്‍യാവിന്റെ നിയമങ്ങളില്‍ മുസ്‍ലിമല്ലാതെയാണ് പരിഗണിക്കേണ്ടതെങ്കിലും പ്രായപൂര്‍ത്തിയായതിന് ശേഷവും കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും വാക്കുകളില്‍ നിന്നും മുസ്‍ലിമാണെന്ന് മനസ്സിലായാല്‍  രണ്ടാമത് കലിമ ചൊല്ലിക്കേണ്ടതില്ല.  ആ സമയം മുതല്‍ ദുന്‍യാവിന്റെ നിയമങ്ങളിലും ആഖിറത്തിന്റെ നിയമങ്ങളിലും അവന്‍ മുസ്‍ലിമായി പരിഗണിക്കപ്പെടണം. ഇങ്ങനെ മാതാപിതാക്കള്‍ ആരെന്നറിയാത്ത കുട്ടിയുടെ ഉത്തരവാദിത്വവും ചെലവും അടിസ്ഥാന നിയമപ്രകാരം ബൈതുല്‍ മാലിനാണെങ്കിലും ഇന്ന് അങ്ങനെ ഒരു സംവിധാനമില്ലാത്തതിനാല്‍ മുസ്‍ലിംകള്‍ അതേറ്റെടുക്കേണ്ടതാണ്. അത് ഫര്‍ള് കിഫായയുമാണ്. എന്നാല്‍ ഈ കുട്ടിയെ ഒരാള്‍ ഏറ്റെടുക്കുകയും അവന് വേണ്ടത് മുഴുവന്‍ സ്വയം ചെയ്യാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഏറ്റവും ഉത്തമമായ സ്വദഖയും പുണ്യവുമാണ്. മുസ്‍ലിംകളുടെ നിര്‍ബന്ധ ബാധ്യത ഏറ്റെടുത്ത് നിറവേറ്റിയവനാണവന്‍. അനാഥരെ സംരക്ഷിക്കുന്നത് നബി തങ്ങള്‍ ഏറെ പ്രോത്സാഹിപ്പിച്ച കാര്യമാണല്ലോ. ഈ കുട്ടി പ്രായപൂര്‍ത്തിയായതിന് ശേഷം കുട്ടിയെ വിവാഹം കഴിച്ച് നല്‍കേണ്ടത് നാട്ടിലെ ഖാദിയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter