നബി (സ) വുദൂ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തേള്‍ കുത്തിയ സംഭവം ഹദീസ് ആണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബി തങ്ങള്‍ നിസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ തേള്‍ കുത്തി. അങ്ങനെ റസൂല്‍ അതിനെ കൊന്നു കളഞ്ഞു. എന്നിട്ട് തേളിനെ ശപിച്ചു കൊണ്ട് പറഞ്ഞു. നിസ്കരിക്കുന്നവനേയും അല്ലാത്തവനേയും തേള്‍ വെറുതെ വിടില്ല. ശേഷം ഉപ്പു കലര്‍ത്തിയ വെള്ളം കുത്തിയ ഭാഗത്ത് ഒഴിക്കുകയും സൂറതുന്നാസും ഫലഖും ഓതി മന്ത്രിച്ചുവെന്നും സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. عَن علي رضي الله عنه قال: بينا رسول الله صَلَّى الله عَليْهِ وَسلَّم ذات ليلة يصلي فوضع يده على الأرض فلدغته عقرب فتناولها رسول الله صَلَّى الله عَليْهِ وَسلَّم فقتلها فلما انصرف قال: لعن الله العقرب ما تدع مصليا ولا غيره ثم دعا بملح وماء فجعله في الإناء ثم جعل يصبه على أصبعه حيث لدغته ويمسحها ويعوذها بالمعوذتين. എന്ന ഹദീസ് ഇബ്നു മാജയും ബൈഹഖിയുമടക്കം പല മുഹദ്ദിസുകളും സ്വഹീഹായിതന്നെ ഉദ്ധരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter