മുസ്‍ലിംകളോട് കൂടുതല്‍ സ്നേഹമുള്ളവര്‍ കൃസ്ത്യാനികളാണെന്ന് ഖുര്‍ആന്‍ പറഞ്ഞത് എല്ലാ കൃസ്ത്യാനികളെ കുറിച്ചുമാണോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. "മനുഷ്യരില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റം കഠിനമായ ശത്രുത പുലര്‍ത്തുന്നത് ജൂതന്മാരും ബഹുദൈവ വിശ്വാസികളുമാണെന്നു താങ്കള്‍ക്കു കാണാം. ഞങ്ങള്‍ നസ്രാണിയാണ് എന്നു പറയുന്ന അബ്‌സീനിയക്കാര്‍ക്കാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസി കളോട് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളതെന്നും അങ്ങേക്കു മനസ്സിലാക്കാവുന്നതാണ്. അവരില്‍ വിജ്ഞാനികളും പുരോഹിതന്മാരും ഉള്ളതുകൊണ്ടും അവര്‍ അഹങ്കാരികളല്ലാത്തതിനാലുമത്രേ അത്" ഇങ്ങനെ അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞതായി കാണാം. നബി(സ)യുടെ കാലത്തുള്ള കൃസ്ത്യാനികള്‍ താരതമ്യേന മുസ്‌ലിംകളോട്‌ സ്‌നേഹവായ്‌പുള്ളവരായിരുന്നു. മുസ്‌ലിംകള്‍ അബ്‌സീനിയയിലേക്കു ഹിജ്‌റ ചെയ്‌തതും അന്ന്‌ അവിടെ ഭരിച്ചിരുന്ന ക്രിസ്‌തീയ രാജാവ്‌ അവരോട്‌ വളരെ സ്‌നേഹത്തില്‍ വര്‍ത്തിച്ചതും സുപ്രസിദ്ധമാണല്ലോ. റോമാ ചക്രവര്‍ത്തിയായിരുന്ന ഹിറഖല്‍ (ഹെറാക്ലിയസ്‌) നബി (സ്വ) യുടെ കത്തുമായി വന്ന ദുതനെ ബഹുമാനിച്ചതും ഈജിപ്‌തിലെ മുഖൗഖിസ്‌ രാജാവ്‌ നബി (സ്വ)ക്ക്‌ പല പാരിതോഷികങ്ങളും അയച്ചുകൊടുത്തതും മറ്റും അതിന്റ മറ്റു ചില തെളിവുകളാണ്‌. ക്രിസ്‌ത്യാനികളില്‍ അങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടാവാന്‍ കാരണം നല്ല പണ്ഡിതന്മാരും ലൗകിക സുഖാനുഭൂതികളില്‍ നിന്നു വിരമിച്ചു സന്യാസം സ്വീകരിച്ചവരും അവരില്‍ ഉണ്ടായതുകൊണ്ടും അവര്‍ പൊതുവെ അഹങ്കാരികള്‍ അല്ലാത്തതുകൊണ്ടുമാണ്‌. എന്നാല്‍ എല്ലാ കൃസ്ത്യാനികളും ഈ ആയതിന്റെ പരിധിയില്‍ വരുന്നില്ല. മറിച്ച് നജ്ജാശി രാജാവും അദ്ദേഹത്തിന്റെ സമുദായത്തെയും മാത്രമാണ് ഈ ആയത് കൊണ്ട് അള്ളാഹു ഉദ്ദേശിച്ചത് എന്ന് ഇബ്നു അബ്ബാസ് സഈദു ബ്നു ജുബൈര്‍ അഥാഅ് സുദ്ദി (റ) എന്നിവര്‍ പ്രസ്താവിച്ചിട്ടുണ്ട്. അവസരമൊത്ത് വരുമ്പോഴൊക്കെ ഇസ്‍ലാമിനെതിരെ വാളോങ്ങാന്‍ ഒരുമ്പെട്ടിരിക്കുന്ന കൃസ്ത്യനികള്‍ ഈ ആയതിന്റെ പരിധിയില്‍ വരുന്നില്ല എന്നതില്‍ ഒരു സംശയവുമില്ല. കാരണം അള്ളാഹു പുകൈത്തിപ്പറഞ്ഞ കൃസ്ത്യാനികളുടെ സവിശേഷ ഗുണങ്ങള്‍ കൂടെ തൊട്ടടുത്ത ആയതുകളില്‍ പറയുന്നത് കാണാം. നസ്രാണിയാണെന്ന് പറയാന്‍ മടിയില്ലാത്ത ഖുര്‍ആന്റെ വചനങ്ങള്‍ കേട്ടാല്‍ കണ്ണീര്‍ പൊഴിക്കുന്ന സത്യ വശ്വാസം സ്വീകരിക്കുന്ന കൃസ്തീയരാണവര്‍. ഇന്നത്തെ കൃസ്ത്യാനികള്‍ ക്ക് നസ്രാണി എന്ന് കേള്‍ക്കുന്നതേ അറപ്പാണെന്ന് പ്രത്യേകം ഓര്‍ക്കണം. മേല്‍ പറഞ്ഞ ആയതിനു ശേഷം അള്ളാഹു പറയുന്നു: റസൂല്‍ തിരുമേനിക്ക് അവതീര്‍ണമായ ഖുര്‍ആന്‍ കേട്ടാല്‍ സത്യജ്ഞാന ഫലമായി അവരുടെ നയനങ്ങളില്‍ നിന്നു കണ്ണീരൊഴുകുന്നതു താങ്കള്‍ക്കു കാണാം. അവരുടെ പ്രാര്‍ത്ഥന ഇതായിരിക്കും: രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അതിനാല്‍ സത്യസാക്ഷ്യവാഹകരില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ.അല്ലാഹുവിലും ഞങ്ങള്‍ക്കു വന്നു കിട്ടിയ സത്യമതത്തിലും എങ്ങനെ ഞങ്ങള്‍ അവിശ്വസിക്കും? പുണ്യവാന്മാരായ ജനങ്ങളോടൊപ്പം നാഥന്‍ ഞങ്ങളെയും പ്രവേശിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിലാഷം. ഇത്തരം സവിശേഷ ഗുണങ്ങളുള്ള കൃസ്ത്യാനികളാണ് ഈ ആയതിലുദ്ദേശിക്കപ്പെട്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter