അന്യ മതസ്ഥര്‍ മരിച്ചാല്‍ അവര്‍ക്ക് ഖബ്റ് ജീവിതം ഉണ്ടാവുമോ? ചില മതസ്ഥര്‍ മരിച്ചാല്‍ ബോഡി കത്തിക്കുകയല്ലേ ചെയ്യുക?

ചോദ്യകർത്താവ്

അസ്ഗര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്ര്‍ ജീവിതം എന്നാല്‍ ഇഹലോകത്തിനും പരലോകത്തിനും ഇടയ്ക്കുള്ള ജീവിതം എന്നാണര്‍ത്ഥം. ബര്‍സഖ് ജീവിതം എന്നാണതിന് പറയുക. ഈ ജീവിതത്തിനാണ് സാധാരണ ഖബ്റ് ജീവിതം എന്ന് പറയപ്പെടുന്നത്. അധികമാളുകളും ഖബറടക്കപ്പെടലാണ് എന്ന് പരിഗണിച്ചാണ് ഖബ്റ് ജീവിതം എന്ന് പറയുന്നത്. ഖബ്റടക്കപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും ഭൌതിക ശരീരം കരിച്ച് കുറച്ച് കടലിലും അല്‍പം പുഴയിലും മറ്റ് സ്ഥലങ്ങളിലും വിതറപ്പെട്ടവര്‍ക്കും മൃഗങ്ങളുടെ ഭക്ഷണമായവര്‍ക്കും മരിച്ച എല്ലാവര്‍ക്കും ബര്‍സഖീ ജീവതമുണ്ട്.  ശരീരമല്ല ഇവിടെ ജീവിക്കുന്നതും പ്രതിഫലം നല്‍കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും മറിച്ച് ആത്മാവാണ്. അതിന് ശരീരത്തിന്റെ ആവശ്യം തന്നെയില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter