സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല , ഈ ഹദീസ് പെര്‍ഷയിലെ രാജ്ഞിയെ കുറിച്ചാണ് പ്രവാചകന്‍ അങ്ങിനെ പറഞ്ഞത്. കിസ്രയുടെ മകളാണ് അവരെ ഭരിക്കുന്നത്‌ എന്ന വിവരം കിട്ടിയപ്പോള്‍ പ്രവാചകന്‍ ഇങ്ങനേ പറഞ്ഞു എന്നാണ് ഹദീസുകളില്‍ കാണുന്നത്. ഇത് ശരിയാണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

cഅല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പേര്‍ഷ്യക്കാര്‍ കിസ്‍റയുടെ മകളെ ഭരണം ഏല്‍പിച്ചു എന്നറിഞ്ഞപ്പോഴാണ് നബി തങ്ങള്‍ അങ്ങനെ പറഞ്ഞത്. പ്രസ്തുത സ്ത്രീയെ സംബന്ധിച്ച് മാത്രമല്ല നബി തങ്ങള്‍ അങ്ങനെ പറഞ്ഞതെന്ന് ഹദീസിന്റെ പദത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. സ്ത്രീയെ അധികാരമേല്‍പിച്ച ഒരു സമൂഹവും വിജയിക്കില്ല എന്നാണ് നബിയുടെ വചനം. ഖുലഫാഇന്റെ കാലത്ത് ശൂറയിലോ ഭരണരംഗത്തോ ഒരു സ്ത്രീ പോലുമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. "ഈ ഹദീസില്‍ നിന്ന് ജമല്‍ യുദ്ധത്തില്‍ ആഇശ ബീവിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയിക്കില്ല എന്ന് ഞാന്‍ മനസ്സിലാക്കി"യെന്ന് അബൂ ബക്റ എന്ന സ്വഹാബി പറയുന്നുണ്ട്. ഈ ഹദീസ് തെളിവായി ഉദ്ധരിച്ച് കൊണ്ടാണ് പണ്ഡിതര്‍ മുസ്‍ലിംകളുടെ ഇമാം പുരുഷനായിരിക്കണമെന്ന് വിധിച്ചത്. സ്ത്രീയെ ഖാളിയായി നിയമിക്കാവതല്ലെന്നും ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷന്‍മാരുമായി ഇടകലരുന്നത് ശരിയല്ലെന്ന് ഇസ്‍ലാം വിധിച്ചിട്ടുണ്ടല്ലോ. ഇത്തരം പദവികളില്‍ അതില്ലാതെ സാധ്യമല്ല. അത് കൊണ്ടാണ് ശരീഅത് ആ വാതിലടച്ചത്. മാത്രമല്ല പ്രസ്തുത ഹദീസിനെ മുന്നില്‍ വെച്ച് കൊണ്ട് തന്നെയാണ് സ്ത്രീയെ തുടര്‍ന്ന് നിസ്കരിച്ച പുരുഷന്റെ തുടര്‍ച്ച സ്വഹീഹല്ലെന്ന് പണ്ഡിതര്‍ പറഞ്ഞത്.  സ്ത്രീ രാഷ്ട്രീയത്തെ കുറിച്ച് മുമ്പ് പ്രതിപാതിച്ചത് ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter