മാസം മറഞ്ഞ് കാണുന്നതിന്റെ വിധി

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ മാസം ഏത് നിലക്കും കാണാവുന്നതാണ്. മറഞ്ഞോ അല്ലാതെയോ കാണാം. മറഞ്ഞ് കാണരുത് എന്നതിന് ഒരടിസ്ഥാനവുമില്ല. മാസം കാണുന്ന അവസരത്തില്‍ നബിയും സ്വഹാബതും ചെയ്തിരുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ വര്‍ഷമോ മാസമോ വന്നാല്‍ സ്വഹാബത് ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:.اللهم أدخله علينا بالأمن والإيمان والسلامة والإسلام وجوار من الشيطان ورضوان من الرحمن എന്ന പോലെ ചന്ദ്രന്‍ ആദ്യമായി കാണപ്പെടുന്ന അവസരത്തില്‍ اللَّهُمَّ أَهِلَّهُ عَلَيْنَا بِالْيُمْنِ وَالإِيمَانِ ، وَالسَّلامَةِ وَالإِسْلامِ، والتوفيق لما نحب وترضى، رَبِّي وَرَبُّكَ اللَّهُ എന്ന് നബി തങ്ങള്‍ പറയാറുണ്ടായിരുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter