അശൈഖ് മുഹമ്മദ് ഗൗസുല്ലാഹ്(റ) തന്റെ അല്‍ ജവാഹിര്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഒരാള്‍ ആശൂറാ ദിനത്തില്‍ ‘ഹസ്ബിയല്ലാഹ് വനിഅ്മല്‍വകീല്‍ നിഅ്മല്‍ മൗലാ വനിഅ്മന്നസ്വീര്‍’ എന്ന ദിക്ര്‍ എഴുപതു തവണ ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ആ വര്‍ഷം അവനു മരണമില്ല, അവന്റെ മരണവിധി എത്തിയ വര്‍ഷമാണെങ്കില്‍ പ്രസ്തുത ദിക്ര്‍ ചൊല്ലാന്‍ അവനു കഴിയില്ല. ഇതിന്റെ ആധികാരികത എന്താണ് ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി
Aug 25, 2016
CODE :
بسم الله الرحمن الرحيم سبحان الله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش والحمد لله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش لا إله إلا الله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش الله أكبر ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش لا حول ولا قوة إلا بالله ملء الميزان ومنتهى العلم ومبلغ الرضا وعدد النعم وزنة العرش لا ملجأ ولا منجا من الله إلا إليه سبحان الله عدد الشفع والوتر وعدد كلمات الله التامات الحمد لله عدد الشفع والوتر وعدد كلمات الله التامات لا إله إلا الله عدد الشفع والوتر وعدد كلمات الله التامات الله أكبر عدد الشفع والوتر وعدد كلمات الله التامات لا حول ولا قوة إلا بالله عدد الشفع والوتر وعدد كلمات الله التامات حسبنا الله ونعم الوكيل نعم المولى ونعم النصير وصلى الله على سيدنا محمد وعلى آله وصحبه وسلم تسليما كثيرا എന്ന ദുആ ആശൂറാഅ് ദിനത്തില്‍ ചൊല്ലിയാല്‍ ആ വര്‍ഷം മരിക്കുകയില്ല. മരണം തീരുമാനിക്കപ്പെട്ട വര്‍ഷം അത് ചൊല്ലാന്‍ സാധിക്കുകയില്ല. അക്കാര്യം സംശയാതീതമായി പരീക്ഷിച്ച് തെളിയിക്കപ്പെട്ട കാര്യമാണ്. എന്ന് ചില സുഫികളില്‍ നിന്ന് ഉദ്ധരിച്ച് ഹാശിയതുല്‍ ജമലില്‍ പറഞ്ഞതായി കാണാം.حسبنا الله ونعم الوكيل ونعم المولى ونعم النصير എന്നത് എഴുപത് പ്രാവശ്യം ചൊല്ലി ദുആ ചെയ്യണമെന്ന് ചില സ്ഥലങ്ങളില്‍ കാണാം. അത് മുജര്‍റബാത് (പരീക്ഷിച്ചറിഞ്ഞ കാര്യങ്ങള്‍) എന്നാണ് അത് സംബന്ധമായി പണ്ഡിതര്‍ പറഞ്ഞത്. സ്വഹീഹായ ഹദീസുകളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.