നബി തങ്ങള്‍ താടി വെട്ടി വൃത്തിയാക്കിയിരുന്നോ

ചോദ്യകർത്താവ്

ലബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يأخذ من لحيته من عرضها وطولها നബി തങ്ങള്‍ വീതിയിലും നീളത്തിലും തന്റെ താടി വെട്ടിയിരുന്നു എന്ന് തുര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീസ് തെളിവിന് പറ്റാത്ത ദഈഫാണെന്ന് ഇമാം നവവി (റ) مجموع ല്‍ പറഞ്ഞിട്ടുണ്ട്. أَحْفُوا الشَّوَارِبَ وَأَعْفُوا اللِّحَى എന്ന് സ്വഹീഹായ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. إعفاء اللحية എന്നാല്‍ താടി വെട്ടാതെ ഉപേക്ഷിക്കുക എന്നാണ് അര്‍ത്ഥം. കണ്ടാല്‍ മോശമായി തോന്നുന്ന വിധം താടി നീണ്ടാല്‍ വെട്ടിക്കളയാമെന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ടെങ്കിലും പ്രബലമായ അഭിപ്രായം ഏത് രൂപത്തിലായാലും താടി വെട്ടല്‍ കറാഹതാണെന്നാണ് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter