ഭര്‍ത്താവ് നന്നാവാന്‍ ഒരു ദുആ പറഞ്ഞു തരുമോ?

ചോദ്യകർത്താവ്

oru barya

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അള്ളാഹു തആലാ തന്റെ അടിമകളോട് പ്രത്യേകമായി ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما എന്ന് ദുആ ചെയ്യാന്‍ കല്‍പിച്ചിട്ടുണ്ട്. അങ്ങനെ ദുആ ചെയ്യുന്നവരെ അള്ളാഹു പ്രത്യേകമായി പുകഴ്ത്തിപ്പറയുകയും ചെയ്യുന്നു. ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്കു നീ പ്രദാനം ചെയ്യേണമേ. നീ ഞങ്ങളെ ഭക്തന്മാര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ. എന്നാണതിന്റെ സാരം. തങ്ങളുടെ ഇണകളില്‍ നിന്ന് സന്തോഷം നിറഞ്ഞ അവസ്ഥ കാണാന്‍ ഈ ദുആ ദുആ ചെയ്യേണ്ട മര്യാദകള്‍ പാലിച്ച് നിര്‍വഹിച്ചാല്‍ മതി. ദുആ സ്വീകരിക്കപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്. ദുആ സ്വീകരിക്കപ്പെടാന്‍ എന്ത് ചെയ്യണം ദുആക്ക് ഉത്തരം കിട്ടുന്ന സമയങ്ങള്‍ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter