ആര്‍ത്തവ സമയത്ത് നഷ്ടപ്പെട്ട് പോകുന്ന നോമ്പുകള്‍ ഖളാഅ് വീട്ടണം എന്ന അറിവ് എനിക്ക് 5 6 വര്‍ഷങ്ങള്‍ക്‍ മുമ്പാണ് കിട്ടിയത്.അതിനു മുമ്പ് ഏകദേശം എട്ട് വര്‍ഷത്തെ നോമ്പ് ഇപ്പോഴും നോറ്റിട്ടില്ല. അതിന്റെ മുദ്ദ് എങ്ങനെയാണ് നല്‍കേണ്ടത്? കൂട്ടി നോക്കുമ്പോള്‍ ഒരു വര്‍ഷത്തെതു തന്നെ ധാരാളം മുദ്ദുകളുണ്ട്. എങ്ങനെയാണ് കൊടുത്ത് വീട്ടേണ്ടത്.

ചോദ്യകർത്താവ്

Oru vyakthi

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ് ഖളാആയി അടുത്ത വര്‍ഷത്തെ റമദാനിനു മുമ്പായി  മതിയായ കാരണമില്ലാതെ നോറ്റു വീട്ടാതെ പിന്തിച്ചെങ്കില്‍, പിന്തിച്ച ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നല്‍കണം. ഇത് ഓരോ വര്‍ഷവും നോമ്പൊന്നിനു ഒന്നു വീതം വര്‍ദ്ധിക്കും. അത് വിശദമായി മുമ്പ് വിവരിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ആദ്യം ചെയ്യേണ്ടത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുദ്ദ് വര്‍ദ്ധിക്കാതിരിക്കാനും കുറ്റക്കാരിയാവാതിരിക്കാനും  സാധ്യമാവുന്നത്ര വേഗതയില്‍ അല്ലെങ്കില്‍ അടുത്ത റമളാനിനു മുമ്പ് വീട്ടാനുള്ള നോമ്പുകള്‍ വീട്ടണം. അങ്ങനെ വീട്ടാതിരുന്നാല്‍ വീണ്ടും മുദ്ദ് വര്‍ദ്ദിക്കും. ഇത്ര വര്‍ഷം നല്‍കാനുള്ള മുദ്ദുകള്‍ കണക്കു കൂട്ടി ഒന്നിച്ച് നല്‍കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ അല്ലെങ്കില്‍ പലപ്പോഴായോ കൊടുത്ത് വീട്ടുക.  പെട്ടെന്നു തന്നെ കൊടുത്തു വീട്ടുന്നതാണുത്തമം. ഖളാആയ നോമ്പ് പിന്തിക്കുന്നത് കുറ്റകരമാണെന്ന് അറിവില്ലാത്തതിനാലാണ് പിന്തിച്ചെതെങ്കില്‍ ഫിദ്‍യ നിര്‍ബന്ധമല്ലെന്ന് ഇമാം അദ്റുഈ (റ) യും ഇമാം റുഅ്‍യാനിയും(റ) അവരെ തുടര്‍ന്നു മറ്റു ചില പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ക്കു നല്‍കേണ്ട മുദ്ദുകള്‍ കണക്കു കൂട്ടാന്‍ നാം മുമ്പ് ഒരു സൂത്ര വാക്യം പറഞ്ഞിരുന്നു. അതേ സൂത്രവാക്യം ഉപയോഗിച്ച് ഇവിടെയും മുദ്ദിന്റെ എണ്ണം കണ്ടെത്താം. അഞ്ച് വര്‍ഷം മുമ്പ് വരെയാണല്ലോ നോമ്പ് നോല്‍ക്കാതിരുന്നത്. അതിനു മുമ്പ് തുടര്‍ച്ചയായ എട്ട് വര്‍ഷത്തോളം നോമ്പ് നോറ്റിട്ടില്ലെന്ന് പറഞ്ഞു. അപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് എത്രയായിരുന്നു നല്‍കേണ്ടിയിരുന്നത് എന്ന് നോക്കാം. p/2*n(n-1) എന്ന സൂത്രവാക്യമാണ് പ്രയോഗിക്കേണ്ടത്. p = ഒരു വര്‍ഷം നഷ്ടപ്പെട്ട നോമ്പിന്റെ എണ്ണം. n= നഷ്ടപ്പെട്ട വര്‍ഷങ്ങളുടെ എണ്ണം (ചോദ്യത്തില്‍ എട്ട്). ഓരോ വര്‍ഷവും നഷ്ടപ്പെട്ട നോമ്പുകളുടെ എണ്ണം എത്രയാണെന്ന് ആദ്യം മനസ്സിലാക്കുക. സൂക്ഷമത പ്രകാരം 10 എന്ന് വെക്കാം. അപ്പോള്‍ 10/2*8(8-1)=5*8*7= 280. അഞ്ച് വര്‍ഷം മുമ്പ് 280 മുദ്ദായിരുന്നു നല്‍കേണ്ടിയിരുന്നത്. അതിനു ശേഷം അഞ്ച് വര്‍ഷം കൂടെ വര്‍ദ്ധിക്കുകയുണ്ടായി അത് കൂടെ ഇതിലേക്ക് കൂട്ടേണ്ടതുണ്ട്. അതിനായി എട്ടാമത്തെ വര്‍ഷം മാത്രമായി എത്ര മുദ്ദാണ് കൂടിയതെന്ന് കണ്ടെത്തുക. അതിനു ഏഴാമത്തെ വര്‍ഷത്തില്‍ എത്ര മുദ്ദാണ് നല്‍കാനുണ്ടായിരുന്നത് എന്ന് ഇതേ സൂത്ര വാക്യ പ്രയാഗിച്ച് കണ്ടത്തി അത് 280 ല്‍ നിന്ന് കുറച്ചാല്‍ മതി. 10/2*7(7-1)= 5*7*6=210 . 280-210= 70. അപ്പോള്‍ എട്ടാമത്തെ വര്‍ഷം മാത്രം 70 മുദ്ദ് വര്‍ദ്ധിച്ചതായി മനസ്സിലാക്കം. എഴുപതിനെ 5 (അഞ്ച് വര്‍ഷത്തേതാണല്ലോ ഇനി കൂട്ടാനുള്ളത്)കൊണ്ട് ഗുണിക്കുക. ആ ഉത്തരം 280 നോട് കൂട്ടുക 70*5=350. 350+280=630. ഇതനുസരിച്ച് ഓരോ വര്‍ഷവും പത്ത് നോമ്പാണ് നഷ്ടപ്പെട്ടിരിക്കുന്നതെങ്കില്‍ 630 മുദ്ദാണ് നല്‍കേണ്ടത്. ഒരു മുദ്ദ് 750 ഗ്രാമെന്നുവെച്ചാല്‍ (മുദ്ദിന്‍റെ ആധുനിക അളവിനെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) 472.5 കിലോ അരി നല്‍കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter