ഹറാം ചെയ്തവനോട് നന്നായി എന്ന് പറഞ്ഞാല്‍ ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോവുമോ?

ചോദ്യകർത്താവ്

അശ്റഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. لمن فعل قبيحا شرعا كقتل السارق، وضرب المسلم ظلما أحسنت കട്ടവനെ കൊല്ലുക മുസ്ലിമിനെ അക്രമിക്കുക തുടങ്ങി ശരീഅതില്‍ മോശമായി ഗണിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്തവനോട് നീ നല്ലത് പ്രവര്‍ത്തിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ കാഫിറാവുമെന്ന് ഇര്‍ശാദുല്‍ ഇബാദില്‍ സൈനുദ്ദീന്‍ മഖ്ദൂം (റ) പറഞ്ഞതായി കാണാം. അഥവാ ശരീഅതിന്റെ നീചവും നിഷിദ്ധവുമാണെന്ന് വിധിയെ മാനിക്കാതെ  അതിനു വില കല്‍പിക്കാതെ അത് നല്ലതാണെന്ന് പറയുന്നത് മൂലം കാഫിറായി പോവുമെന്നാണതിനര്‍ത്ഥം.  കാരണം ശരീഅതിനോടുള്ള ഒരു ധിക്കാരമായിട്ടാണ് അത് ഗണിക്കപ്പെടുക. ഇത്തരം ധിക്കാര മനസ്ഥിതിയോടെ പറയുന്നത് കൊണ്ട് മാത്രമേ ഒരാള്‍ കാഫിറായി എന്ന് പറയാനൊക്കൂ. ശരീഅതിനെ എതിര്‍ക്കുകയെന്ന് ലക്ഷ്യമില്ലാതെ മറ്റു ലക്ഷ്യത്തോടെ ഒരു പ്രവര്‍ത്തനം നന്നായി എന്ന് പറഞ്ഞാല്‍ ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോവില്ല. ഉദാഹരണമായി നിഷിദ്ധമായ ഒരു ഗാനത്തെ കുറിച്ച് അതിന്റെ ആലാപന രീതിയോ സാഹിത്യ ഭംഗിയോ പരിഗണിച്ച് നല്ല പാട്ട് എന്ന് പറഞ്ഞാല്‍ അത് മൂലം കാഫിറാവില്ല. മറിച്ച് ശരീഅതിനെ പുച്ഛിക്കുന്ന വിധം അതിലെ ഉള്ളടക്കമത്രയും (ശരീഅത് എന്ത് പറഞ്ഞാലും എന്ന മട്ടില്‍) നല്ലതാണെന്ന് പറഞ്ഞാല്‍ അത് ശരീഅതിനോടുള്ള ധിക്കാരവും അവന്‍ സത്യനിഷേധികളില്‍ പെട്ടവനുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter