ഹദീസിനെ കളവാക്കുന്നവന്റെ വിധി എന്ത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വഹീഹായ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാമെന്നത് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഹദീസിനെ പാടേ നിഷേധിക്കുന്നവന്‍ കാഫിറാണെന്നാണ് ഇമാം സുയൂത്വി (റ) പറയുന്നത്.اعلموا رحمكم الله أنَّ مَن أنكر كون حديث النبي صلى الله عليه وسلم - قولا كان أو فعلا بشرطه المعروف في الأصول - حجة كفر ، وخرج عن دائرة الإسلام ، وحشر مع  اليهود والنصارى أو من شاء من فرق الكفرة ഉസൂലിന്റെ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ട നിബന്ധനകളൊത്ത ഹദീസ് തെളിവാണെന്നത് നിഷേധിക്കുന്നവന്‍ ഇസ്‍ലാമിന്റെ വൃത്തത്തില്‍ നിന്ന് പുറത്താണ്. ജൂതരോടോ കൃസ്ത്യാനകളോടെ മറ്റു സത്യനിഷേധികളോടോ കൂടെ അവന്‍ പുനര്‍ജനിക്കും എന്നാണ് ഇമാം സുയൂഥി (റ) പറഞ്ഞത്. من بلغه عن رسول الله صلى الله عليه وسلم خبرٌ يُقرُّ بصحته ثم رده بغير تقية فهو كافر സ്വഹീഹാണെന്ന് സ്ഥിരപ്പെട്ട ഒരു ഹദീസ് തീരെ സൂക്ഷ്മതയില്ലാതെ തള്ളിക്കളയുന്നവന്‍ കാഫിറാണ് എന്ന് ഇമാം ഇസ്ഹാഖ് ബ്നു റാഹവൈഹിയും പറയുന്നു. ഒരു ഹദീസ് നബി തങ്ങളില്‍ നിന്നാണെന്ന് സ്ഥിരപ്പെടുകയും അത് ഹദീസ് തന്നെയെന്ന് അംഗീകരിക്കുകയും ചെയ്തതിനു ശേഷം അതിനെ തള്ളിക്കളയുന്നവന്‍ കാഫിറാണെന്നാണ് ഇമാം സുയൂഥിയും ഇമാം ഇബ്നു റാഹവൈഹിയും (റ) പറഞ്ഞതിനര്‍ത്ഥം. ഒരു ഹദീസിനെ സംബന്ധിച്ച് ഏതെങ്കിലും ഘടകങ്ങള്‍ പരിഗണിച്ച് ഇത് നബി തങ്ങളുടെ ഹദീസല്ലെന്ന് പറയുന്നവന്‍ കാഫിറാവുകയില്ല. പക്ഷെ പറയപ്പെട്ട ഹദീസ് എല്ലാ നിലക്കും സ്വഹീഹായ ഹദീസാണെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധവും അതിനെ നിഷേധിക്കല്‍ ഹറാമുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter