ഭൂമി ഉരുണ്ടതാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ലാത്തത് കൊണ്ട് എല്ലാ കാര്യങ്ങളും അതില്‍ തുറന്ന് പറയണമെന്നില്ല. എന്നാല്‍ അത് ദൈവിക ഗ്രന്ഥമായത് കൊണ്ട് അതില്‍ പറഞ്ഞതെല്ലാം സത്യവുമായിരിക്കും. ഗര്‍ഭ പാത്രത്തിനുള്ളില്‍ മനുഷ്യന്‍ രൂപം പ്രാപിക്കുന്നത് വളരെ വ്യക്തമായി പറഞ്ഞത് അതിനുദാഹരണമാണ്. സൂര്യനും മറ്റു നക്ഷത്രങ്ങളും നീന്തിത്തുടിക്കുന്നുവെന്ന് പറഞ്ഞത് മറ്റൊരുദാഹരണവും. ഭൂമി ഉരുണ്ടതാണെന്നോ പരന്നതാണെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. മനുഷ്യന് താമസിക്കാനുതകും വിധം അതിനെ പരത്തിയെന്ന് ഖുര്‍ആനില്‍ കാണാം. وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا എന്നാല്‍ ഈ ആയത് ഭൂമി ഉരുണ്ടതാണ് എന്നതിലേക്കുള്ള സൂചനയായി നമുക്ക് വിലയിരുത്താം. കാരണം ഭൂമി പരന്നതായിരുന്നുവെങ്കില്‍ അതിനു ഒരു തെല്ല് ഉണ്ടാവേണ്ടതാണ്. അങ്ങനെ ഒരറ്റം ഭൂമിയില്‍ കാണാന്‍ സാധിക്കില്ലല്ലോ.  ഒരു തെല്ലില്ലാത്ത വിധം പരന്ന് കിടക്കണമെങ്കില്‍ അത് ഉരുണ്ടതായിരിക്കുക തന്നെ വേണം. يُكَوّرُ اللَّـيْـلَ علـى النَّهارِ وَيُكَوّرُ النَّهارَ علـى اللَّـيْـلِ എന്ന് ഖുര്‍ആനില്‍ നമുക്ക് കാണാം. രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു. ഗോളാകൃതിയില്‍ ചുരുട്ടുകയെന്നാണ് يكور എന്നാല്‍ അര്‍ത്ഥം. രാത്രിയും പകലും ഗോളാകൃതിയിലുള്ള ഒരു വസ്തുവിന് മേല്‍ ചലിക്കുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്.  ഇങ്ങനെ ഭൂമി ഉരുണ്ടതാണ് എന്നതിലേക്കുള്ള ചില സൂചനകള്‍ ഖുര്‍ആനില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter