പ്രവചനം ഇസ്ലാമിക വീക്ഷണം വ്യക്തമാക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് നാഫിഅ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശേഷം ഉണ്ടാകാന്‍ പോകുന്ന കാര്യം മുന്‍കൂട്ടിപ്പറയുന്നതിനാണല്ലോ പ്രവചനം എന്ന് പറയുന്നത്. പരിചയങ്ങള്‍ വെച്ചോ അടയാളങ്ങള്‍ ആസ്പദമാക്കിയോ ഒക്കെയാണ് സാധാരണ പ്രവചനം നടത്താറുള്ളത്. ഉദാഹരണമായി കാലാവസ്ഥാ പ്രവചനം. അത് കടലിന്റെയും മേഘത്തിന്റെ കാറ്റിന്റെയും അവസ്ഥയും മറ്റുമൊക്കെ  മനിസ്സിലാക്കി പ്രവചിക്കാറുണ്ട്. ( ഈ അടയാളങ്ങളാണ് കാലാവസ്ഥാ വ്യതിയാനങ്ങളുടെ സൃഷ്ടി അള്ളാഹു അല്ല എന്ന് വിശ്വസിച്ചാല്‍ അത് ശിര്‍കാണ്. മറിച്ച് മഴ ഉണ്ടാവാനുള്ള ഒരു അടയാളമായി അള്ളാഹു ഉണ്ടാക്കിയ ഒരു ചിര്യ (سنة) എന്ന നിലയിലാണെങ്കില്‍ അതിനു വിരോധമില്ല.إذا طلع نجم كذا حصل كذا ഇന്ന നക്ഷത്രം ഉദിച്ചാല്‍ ഇന്നതുണ്ടാവുമെന്നപറച്ചില്‍ ഹറാമായ വാക്കാണ് പക്ഷെ അത് പരിചയത്തിന്റെയെ പതിവിന്റെയോ പുറത്ത് പറയുന്നതാണെങ്കില്‍ കുഴപ്പമില്ല എന്ന് കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം) അത് പോലെ ഭുമിക്കടിയില്‍ വെള്ളമുള്ള സ്ഥലങ്ങള്‍ കഴിവുള്ള ആളുകള്‍ പ്രവിചിക്കാറുണ്ട്. കൈയില്‍ കുറച്ച് കല്ലോ മറ്റോ വെച്ച് മുറുകെ പിടിച്ച് ഇതിലുള്ളത് ഇരട്ടയോ ഒറ്റയോ എന്ന് ചോദിച്ച് കളിക്കുന്നത് പണത്തിനു പകരമല്ലെങ്കില്‍ അനുവദനീയമാണെന്നു ഫിഖ്ഹിന്റെ കിതാബുകളില്‍ നിന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ ഇത്തരം പ്രവചനങ്ങള്‍ ഇസ്‍ലാമിക വിരുദ്ധമല്ല. വരാന്‍ പോകുന്ന കാര്യങ്ങള്‍ അള്ളാഹുവിനെ പോലെ എനിക്കുമറിയാമെന്ന രീതിയില്‍ പറയുന്നതാണ് നിഷിദ്ധമായത്. അല്ലെങ്കില്‍ ഹറാമായ ജ്യോത്സ്യപ്പണി പോലോത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പറയുന്നതാണ് നിഷിദ്ധം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter