ഫര്‍ദ് നിസ്കാരം സലാം വീട്ടി സുന്നത്ത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫര്‍ദില്‍ ഒരു റകഅത്ത് വിട്ടു പോയെന്നു ഓര്‍മ വന്നത് .നിസ്കരിക്കുന്ന സുന്നത്തിന്റെ റകഅത്ത് ഫര്‍ദില്‍ കുറവ് വന്ന റകഅത്തായി പരിഗണിച്ചു സലാം വീട്ടിയാല്‍ മതിയാവുമോ

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ദ് നിസ്കാരം സലാം വീട്ടി സുന്നത്ത്  നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ഫര്‍ദില്‍  ഒരു റകഅത്ത്  വിട്ടു പോയെന്നു ഓര്‍മ വന്നത് . എന്നാല്‍ ആദ്യത്തെ നിസ്കാരത്തിലെ സലാമിനിടയിലും ഓര്‍മ്മയായതിനിടയിലെയും സമയദൈര്‍ഘ്യത്തിനനുസരിച്ച് വിധി വിത്യാസപ്പെടും. കുറഞ്ഞ സമയമേ ആയിട്ടുള്ളൂവെങ്കില്‍ ഓര്‍മ്മ വന്ന ഉടന്‍ ഇരിക്കുകയും ഫര്‍ദിലെ വിട്ടു പോയ റക്അതിലേക്ക് എഴുന്നേല്‍കുകയും വേണം. സുന്നതിലെ നിസ്കരിച്ചു കഴിഞ്ഞ റക്അത് ഫര്‍ദിലെ റകഅതായി പരിഗണിക്കാവതല്ല. കൂടുതല്‍ സമയമായിരിക്കുന്നുവെങ്കില്‍ രണ്ട് നിസ്കാരവും ബാത്വിലാണ്.  കാരണം ഫര്‍ദിലെ ഒരു റക്അത് അല്ലെങ്കില്‍ ഒരു റുക്നു മറന്ന് സലാം വീട്ടി തൊട്ടുടനെ നിസ്കരിക്കുന്ന നിസ്കാരം ബാത്വിലാണ്. കാരണം നിയമപ്രകാരം പുതിയ നിസ്കാരത്തിനു തക്ബീര്‍ കെട്ടുന്ന സമയത്ത് അവന്റെ മുമ്പത്തെ നിസ്കാരം അവസാനിച്ചിട്ടില്ല. സലാം വീട്ടിയതിന്റേയും പുതിയ നിസ്കാരം തുടങ്ങുന്നതിന്റേയും ഇടയില്‍ കൂടുതല്‍ സമയം ആയിട്ടുണ്ടെങ്കില്‍ റക്അത് ഒഴിവാക്കപ്പെട്ട നിസ്കാരം ബാത്വിലാവുകയും പുതിയ നിസ്കാരം ശരിയാവുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter