ഇമാം മാഗ്രിബ് നിസ്കരിക്കുന്നു , എനിക്ക് അസര്‍ ഖളാ ആയിട്ടുണ്ട്‌ എനിക്ക് ആ ഇമാമിനെ തുടര്‍ന്ന് അസ്‍ര്‍ ആണ് ആദ്യം നിസ്കരിക്കേണ്ടത് പിന്നീട് ഇമാം സലാം വീട്ടിയ ശേഷം ഒരു റകഅത്ത് കൂടെ എണീറ്റ്‌ നിസ്കരിക്കുക ആണ് വേണ്ടത്, പിന്നീട് മഗ്രിബ് സ്വന്തം എണീറ്റ്‌ നിസ്കരിക്കുക എന്ന് സൗദി ഔക്കാഫ് പറയുന്നത് ശരിയാണോ ? ഇത് കര്‍മ്മ ശാസ്ത്രം എങ്ങനെ ആണ് വിശദീകരിക്കുന്നത് , വല്ല തെളിവുകളും ഉണ്ടോ?

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖളാആയ നിസ്കാരങ്ങള്‍ മറ്റു നിസ്കാരങ്ങള്‍ക്കു മുമ്പ് തന്നെ നിസ്കരിക്കേണ്ടത്. ശാഫിഈ മദ്ഹബ് പ്രകാരം ചോദ്യത്തില്‍ പറയപ്പെട്ട പോലെ മഗ്‍രിബ് നിസ്കരിക്കുന്ന ഇമാമിനു പിന്നില്‍ ഖളാആയ അസ്റും ശേഷം മഗ്‍രിബും നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമവും സുന്നതും ആദ്യം അസ്വര്‍ ഒറ്റക്ക് നിസ്കരിക്കുകയും ശേഷം മഗ്‍രിബ് ഒറ്റക്കോ ജമാഅതായോ നിസ്കരിക്കുകയുമാണ്.കാരണം അദാആയ നിസ്കാരങ്ങള്‍ക്കു പിന്നില്‍ ഖളാആയത് നിസ്കരിക്കുന്നത് അനുവദനീയമാണോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്. ഈ അഭിപ്രായ വിത്യാസം പരിഗണിച്ച് അതൊഴിവാക്കുന്നതാണ് നല്ലത്. ചോദ്യത്തില്‍ പറയപ്പെട്ട രൂപത്തിലും നിസ്കരിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter