മുസ്ലിമായ ഒരാള്‍ ആത്മഹത്യ ചെയ്തു.പക്ഷെ അയാളുടെ വീട്ടുകാര്‍ അവരുടെ അഭിമാനം രക്ഷിക്കാന്‍ നല്ല മരണമാണെന്നാണ് എല്ലാവരോടും പറഞ്ഞത്. ഇത് തെറ്റാണോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആത്മഹത്യ  ചെയ്യുക എന്നത് വന്‍ദോഷമാണ്. ഒരു വ്യക്തി ഏത് കുറ്റം ചെയ്യുന്നത് കണ്ടാലും അത് മറച്ച് വെക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ ന്യൂനതകള്‍ പറഞ്ഞ് അവനെ വഷളാക്കുന്നത് ഇസ്‍ലാമിക മര്യാദയില്‍ പെട്ടതല്ല. മാത്രമല്ല അത് ഗീബതുമാണ്. ജീവിച്ചിരിക്കുന്നവനെ ഗീബത് പറയുന്നതിലേറെ ഗൌരവമാണ് മരിച്ചവനെ കുറിച്ച് പറയലെന്നാണ് പണ്ഡിത പക്ഷം. ജീവിച്ചിരിക്കുന്നവനോട് പൊരുത്തം വാങ്ങാന്‍ സാധിക്കും മരിച്ചവനില്‍ നിന്ന് അതിനു സാധ്യമല്ലല്ലോ. അതു കൊണ്ട് ആത്മഹത്യ ചെയ്തവനാണെങ്കിലും അത് പരസ്യമാക്കല്‍ അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter