സ്ത്രികള്ക്ക് സ്ഖലനം സംഭവികമോ ? എങ്കില്‍ സ്കലന സമയത്ത് എന്താണ് പുറത്തു വരുന്നത് ? അണ്ടനെ എങ്കില്‍ പുരുഷന്റെ ബീജവും സ്ത്രിയുടെ അണ്ടവും കൂടിച്ചേര്‍ന്നാണല്ലോ കട്ടി ജനികന്നത്. അപ്പോള്‍ സ്ത്രീയില്‍ നിന്നും സ്ഖലന സമയത്ത് ഉണ്ടാകന്ന ശുക്ലത്തിന്റെ പ്രസക്തി എന്ത് ?

ചോദ്യകർത്താവ്

window749@gmail.com

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീക്ക് സ്ഖലനം സംഭവിക്കും. മഞ്ഞ നിറത്തിലുള്ള ശുക്ളമാണ് സ്തീയുടേത്. നബി തങ്ങളോട് സ്ത്രീകള്‍ക്ക് സ്ഖലനം  സംഭവിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അത് സംഭവിക്കുമെന്നാണ് നബി പറഞ്ഞത്. മാത്രമല്ല സ്ഖലനം സംഭവിച്ചാല്‍ സ്ത്രീ കുളിക്കണോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവള്‍ ഇന്ദ്രിയം കണ്ടാല്‍ കുളിക്കണമെന്ന് നബി മറുപടി പറഞ്ഞു. സ്ത്രീക്ക് ഇന്ദ്രിയവും യോനീസ്രവവും സ്ഖലിക്കാവുന്നതാണ്. സ്രവിക്കുന്നത് ഇന്ദ്രിയമാണോ യോനീസ്രവമാണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണ്. സ്ഖലനത്തിലൂടെ പ്രത്യേകസുഖം അനുഭവപ്പെടുക, ഗോതമ്പ് മാവിന്റേത് പോലെയുള്ള വാസനയുണ്ടാവുക എന്നതൊക്കെയാണ് ഇന്ദ്രിയമാണെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളായി പണ്ഡിതര്‍ പറയുന്നത്. പിന്നെ മനുഷ്യനിലുള്ള ഓരോ വസ്തുക്കളുടേയും ഉപകാരമെന്തെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രത്തിനു തന്നെ സാധിക്കണമെന്നില്ല. ഉദാഹരണമായി പുരുഷനില്‍ നിന്ന് വികാരാവസ്ഥയില്‍ പുറത്ത് വരുന്ന സ്രവമാണല്ലോ മദ്‍യ്. അതിനു പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ പറ്റിയ പ്രസക്തി ഒന്നുമില്ല.  ഇന്ദ്രിയത്തില്‍ അടങ്ങിയിരിക്കുന്ന ലക്ഷക്കണക്കിനു ബീജങ്ങളിലൊന്ന് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മാസത്തില്‍ ഒരു തവണ മാത്രം പുറത്ത് വിടുന്ന അണ്ഡവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. അപ്പോള്‍ മറ്റു ബീജങ്ങളുടെ പ്രസക്തിയെന്ത്. ഇങ്ങനെ ഉപയോഗമെന്തെന്നറിയാത്ത പല പ്രക്രിയകളും മനുഷ്യ ശരീരത്തില്‍ നടക്കുന്നുണ്ട്. സ്വന്തം ശരീരത്തെ കുറിച്ച് തന്നെ മനുഷ്യന്‍ പൂര്‍ണ്ണമായി അറിവുള്ളവനല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter