നിര്‍ബന്ധ കുളി കുളിക്കൂന്നു എന്ന് കരുതിയാല്‍ മതിയോ? നിയ്യത്ത് ശരിയായോ ഇല്ലയോ തോന്നിയാല്‍ എന്താ ചയ്യുക?
ചോദ്യകർത്താവ്
അസ്ഗര്‍ ബാബു
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിര്‍ബന്ധമായ കുളി ഞാന്‍ കുളിക്കുന്നുവെന്നോ അതുപോലെ നിര്‍ബന്ധമായ കുളി ഞാന്‍ നിര്‍വ്വഹിക്കുന്നു എന്നോ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. ഇത് പോലോത്തത് മനസ്സില്‍ കരുതിയാല്‍ പിന്നെ നിയ്യത് ശരിയായോ ഇല്ലയോ എന്ന് സംശയിക്കേണ്ടതില്ല. കുളിക്കുന്ന അവസരത്തില്‍ നിര്‍ബന്ധമായ കുളിയാണ് കുളിക്കുന്നത് എന്ന് മനസ്സിലുണ്ടായാല്‍ തന്നെ നിയ്യത് ശരിയാവുന്നതാണ്. കുളിക്കിടയില്‍ നിയ്യതില്‍ സംശയം വന്നാല്‍ വീണ്ടും നിയ്യത് വെച്ച് ശരീരമാസകലം വെള്ളമൊഴിക്കണം. കുളി കഴിഞ്ഞതിനു ശേഷമാണ് നിയ്യതില്‍ സംശയം വന്നതെങ്കില്‍ രണ്ടാമത് കുളിക്കേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.