വുദൂ പതിവാക്കുന്നത് കൊണ്ട് പുണ്യമുണ്ടോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സദാ സമയവും വുദൂ ഉണ്ടായിരിക്കുകയെന്നത് നബ (സ) പ്രശംസിച്ച കാര്യമാണ്. നബി (സ) പറയുന്നു ولا يحافظ على الوضوء إلا مؤمن അഥവാ വുദൂ സ്ഥിരമായ കൊണ്ട് നടക്കാന്‍ മുഅ്മിനിനു മാത്രമേ സാധിക്കൂ.ഏത് സമയവും പുറം ശുദ്ധിയുള്ളവന്റെ അഥവാ വുദൂ പതിവാക്കുന്നവന്റെ അകവും ഹൃദയവും അത് പോലെ പരിശുദ്ധമാണെന്ന് മനസ്സിലാക്കാനാവുന്നതാണ് എന്ന് പണ്ഡിതര്‍ ഈ ഹദീസ് വിശദീകരിച്ച് കൊണ്ട് പറയുന്നത് കാണാം. الوضوء على الوضوء نور على نور വുദൂ ഉണ്ടായിരിക്കെ തന്നെ വുദൂ ചെയ്യുന്നത് പ്രകാശത്തിനു മേല്‍ പ്രകാശമാണ് എന്നും من توضأ على طهر كتب له عشر حسنات ശുദ്ധിയുണ്ടായിരിക്കെത്തന്നെ വുദൂ ചെയ്യുന്നവന് പത്ത് ഹസനാതുകള്‍ എഴുതപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. വുദൂഇന്റെ ശ്രേഷ്ടതിയിലേക്കാണ് ഈ ഹദീസുകള്‍ സൂചന നല്‍കുന്നത്. ഓരോ അവയവങ്ങളില്‍ വെള്ളം ഉപയോഗിക്കുന്നതിനനുസരിച്ച് അത് കൊണ്ടുള്ള ദോഷങ്ങള്‍ പൊറുക്കപ്പെടുമെന്നും ഹദീസില്‍ കാണാം. സ്ഥിരമായി വുദൂ കൊണ്ട് നടക്കുന്നത് ഐശ്വര്യത്തിനു കാരണമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. മരിക്കുന്ന സമയത്ത് വുദൂ ഉണ്ടെങ്കില്‍ പെട്ടെന്ന് റുഹ് പിടിക്കപ്പെടാന്‍ സഹായകമാണെന്നും മഹാന്മാര്‍ വിശദീകരിക്കുന്നു. ഇതിനെല്ലാം പുറമെ   ഉറങ്ങാനും ഇല്‍മ് പഠിക്കാനും തുടങ്ങി പലതിനും വുദൂ സുന്നതാണല്ലോ. വുദൂ പതിവാക്കിയവനു ഇത്തരം കാര്യങ്ങള്‍ ശുദ്ധിയോട് കൂടെത്തന്നെ ഏത് സമയവും ചെയ്യാന്‍ സാധിക്കുകയും ചെയ്യും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter