ഉറങ്ങുമ്പോള്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് ശിഹാസ് ബാബു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തന്റെ ഭാര്യയല്ലാത്ത മറ്റൊരാള്‍ ഔറത് കാണല്‍ അനുവദനീയമല്ല. ഉറങ്ങുന്ന അവസരത്തിലും മറ്റുള്ളവര്‍ കാണുമെങ്കില്‍ ഔറത് മറക്കല്‍ നിര്‍ബന്ധമാണ്. മറ്റാരും കാണാത്ത അവസരത്തില്‍ ഔറത് വെളിവാക്കാമെങ്കിലും നല്ലത് മറക്കല്‍ തന്നെയാണ്. ഒറ്റക്കാണെങ്കിലും ഔറത് മറക്കണോ എന്ന് ചോദിച്ചപ്പോള്‍ നബി (സ) പറയുന്നു: ജനങ്ങളേക്കാള്‍ ലജ്ജിക്കേണ്ടത് അള്ളാഹുവില്‍ നിന്നാണ്. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: നിങ്ങള്‍ നഗ്നരാവുന്നത് സൂക്ഷിക്കണം. നിങ്ങളോടൊപ്പം മലമൂത്രവിസര്‍ജ്ജനമല്ലാത്ത മറ്റെല്ലാ സമയങ്ങളിലും കൂടെയുണ്ടാവുന്ന മലക്കുകളുണ്ട്. ഈ ഹദീസുകളിലൂടെയൊക്കെ നബി ഉണര്‍ത്തുന്നത് ആരുമില്ലാത്ത അവസരത്തിലും ഔറത് മറക്കാനാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter