നായ തൊട്ടാല്‍ ഏഴു തവണയില്‍ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെളളംകൊണ്ട് കഴുകുക എന്ന വിധിയില്‍ , മണ്ണ് എന്നതില്‍ കടല്‍ തീരത്തെ മണല്‍ ഉള്‍പെടുമൊ? തിരമാലയുടെ ശക്തിയിൽ വെള്ളവും മണലും കൂടിച്ചേര്‍ന്ന് വരുന്ന കലങ്ങിയ വെള്ളം ഇതിന്‍െറ പരിധിയില്‍ വരുമൊ?

ചോദ്യകർത്താവ്

ജംശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മണ്ണ് കൊണ്ട് കഴുകണമെന്നാണ് നായ തൊട്ടത് ശുദ്ധിയാവാനുള്ള നിയമം. മണ്ണിന്റെ പൊടി കലര്‍ന്ന മണലും ഈ ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്. എന്നാല്‍ വെറും മണല്‍ അതിനു പറ്റില്ല. മണ്ണിന്റെ അംശമില്ലാത്ത മണലാണ് കടല്‍ കരയിലെന്നതിനാല്‍ അത് കൊണ്ട് നായ തൊട്ടത് ശുദ്ധീകരിച്ചാല്‍ ശരിയാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter