പാമ്പേഴ്സ് ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്?
ചോദ്യകർത്താവ്
അമാന്‍ മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ കുട്ടികള്‍ക്ക് പാമ്പേഴ്സ് ധരിപ്പിക്കുന്നതിനു വിലക്കൊന്നുമില്ല. കുട്ടികളെ മനോഹരം ചെയ്യലും മറ്റു സ്വഭാവങ്ങളും പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണല്ലോ. മൂത്രമൊഴിച്ചത് വൃത്തിയാക്കാനുള്ള അലസത കാരണം കുട്ടികളെ പാമ്പേഴ്സ് ധരിപ്പിക്കുന്നത് ചിലപ്പോള്‍ വിപരീത ഫലം ചെയ്യും. കുട്ടികളില്‍ വൃത്തിബോധം നഷ്ടപ്പെടാനുള്ള കാരണം ആയേക്കാം. കുട്ടികളെ മനോഹരം ചെയ്യാന്‍ ശീലിപ്പിക്കാന്‍ നല്ലത് യാത്ര തുടങ്ങി അത്യാവശ്യ സമയങ്ങളില്‍ പാമ്പേഴ്സ് ധരിപ്പിക്കുന്നുവെങ്കിലും അല്ലാത്ത സമയങ്ങളില്‍ അതൊഴിവാക്കലാണ്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.