നജസായതും അല്ലാത്തതുമായ ഡ്രസ്സ് വാഷിംഗ് മെഷിനില്‍ ഇട്ട് അലക്കി പിന്നെ അതില്‍ തന്നെ വെള്ളം മാറ്റി അലക്കിയാല്‍ അത് ശുദ്ധിയാകുമൊ.?
ചോദ്യകർത്താവ്
സൂബി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നജസായ വസ്ത്രത്തോടൊപ്പം മുറ്റു വസ്ത്രവും കെട്ടി നില്‍കുന്ന വെള്ളത്തിലേക്ക് ഇടുന്നതിലൂടെ വെള്ളവും രണ്ട് കൂട്ടം വസ്ത്രവും നജസായി മാറി. ഇനി അവ ശുദ്ധിയാവണമെങ്കില്‍ രണ്ട ഖുല്ലത്ത് വെള്ളത്തിലിട്ട് കഴുകുകയോ അല്ലെങ്കില്‍ വെള്ളം ഒഴിച്ച് കഴുകുകയോ വേണം. ഇതു പോലെയാണ് വാഷിംഗ് മെഷീന്‍. രണ്ട് കൂട്ടം വസ്ത്രവും മെഷീനില്‍ ഇടുന്നതോടെ രണ്ടും അശുദ്ധമായി. ഇനി അതിലെ വെള്ളമൊഴിവാക്കി രണ്ടാമത് വെള്ളം ഒഴിച്ചാല്‍ അതും അവിടെ കെട്ടി നില്‍കുന്നത് കൊണ്ട് ആ വെള്ളവും കൂടെ അശുദ്ധമാവുമെന്നല്ലാതെ വസ്ത്രം ശുദ്ധിയാവില്ല. അത് കൊണ്ട് നജസായ വസ്ത്രങ്ങള്‍ കഴുകി നജസ് വൃത്തിയാക്കിയതിനു ശേഷം മാത്രമേ വാഷിംഗ് മെഷീനില്‍ ഇടാവൂ.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.