ഖുദ്സിയായ ഹദീസ് എന്നത് കൊണ്ടുള്ള വിവക്ഷ എന്താണ്?

ചോദ്യകർത്താവ്

ഉമര്‍ അബ്ദുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹദീസുകളെ രണ്ട് വിധമായി തരം തിരിക്കാറുണ്ട്, ഹദീസ് ഖുദ്സിയും ഹദീസ് നബവിയും. ഈ വിഭജനപ്രകാരം, അല്ലാഹു പറഞ്ഞു കൊടുത്ത ചില പ്രത്യേക കാര്യങ്ങളെ പ്രവാചകരുടെ ഭാഷയില്‍ അവതരിപ്പിച്ചുകൊണ്ട് നിവേദനം ചെയ്യപ്പെട്ടവയെ ഹദീസ് ഖുദ്സീ എന്ന് പറയുന്നു. ഇത്തരം ഹദീസുകളിലെ പദങ്ങള്‍ അല്ലാഹുവില്‍നിന്ന് തന്നെ ലഭിച്ചതാണോ അതോ പ്രവാചകരുടേതാണോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. പദങ്ങളും ആശയവും അല്ലാഹുവില്‍നിന്ന് ലഭിച്ചത് തന്നെയാണെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍ ഹദീസ് നബവിയില്‍ പദങ്ങള്‍ പ്രവാചകരുടേത് തന്നെയായിരിക്കും. വിശുദ്ധ ഖുര്‍ആനിലെ ആയതുകളെല്ലാം ഇറങ്ങിയത് ജീബ്രീല്‍ (അ) മാധ്യമമായാണല്ലോ, എന്നാല്‍ ഹദീസ് ഖുദ്സിയിലെ ആശയങ്ങള്‍ സ്വപ്നങ്ങളിലൂടെയോ ഇല്‍ഹാമിലൂടെയാവും ലഭിച്ചിരിക്കുക. എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പുലര്‍ത്തിയാല്‍ ഞാന്‍ അവനുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് പടച്ച തമ്പുരാന്‍ പറയുന്നതായി ബുഖാരിയടക്കമുള്ള ഗ്രന്ഥങ്ങളില്‍ കാണുന്ന ഹദീസ് ഖുദ്സിയായ ഹദീസിന് ഉദാഹരണമാണ്. ഖുദ്സിയ്യായ ഹദീസുകള്‍ക്ക് ഖുര്‍ആന്‍ ആയതുകളുടെ വിധി ബാധകമല്ലെന്നതാണ് അവ തമ്മിലുള്ള വ്യത്യാസം. തൊടാന്‍ വുദൂ വേണമെന്നോ, സമാനമായത് കൊണ്ടുവരാന്‍ കഴിയില്ലെന്ന വെല്ലുവിളിയോ അതിന് ബാധകമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter