കറങ്ങുന്ന സൂഫികളെ കുറിച്ച് വിവരിക്കാമോ

ചോദ്യകർത്താവ്

മുഹമ്മദ് നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കറങ്ങുന്ന സൂഫികള്‍ (whirling Dervishes)എന്ന് മൌലാനാ ജലാലുദ്ദീന്‍ റൂമിയിലേക്ക് ചേര്‍ക്കപ്പെടുന്ന മൌലവിയ്യ ത്വരീഖതില്‍ അംഗമായവര്‍ക്കാണ് പറയാറ്. ഇന്ന് നില നില്‍കുന്ന ത്വരീഖതും അതിന്റെ പ്രവര്‍ത്തനങ്ങലും മഹാനായ റൂമിയുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയാനാവില്ല. ശൈഖിന്റെ ചുറ്റും വൃത്തത്തില്‍ പരസ്പരം തോളില്‍ പിടിച്ച് നിന്ന് വട്ടം ചുറ്റിയാണ് അവര്‍ അവരുടെ വിര്‍ദുകള്‍ ചൊല്ലാറുള്ളത് ഇത് കൊണ്ടാണ് അവര്‍ക്ക് കറങ്ങുന്ന സൂഫികള്‍ എന്ന് പേര് വന്നത്. ചുരുക്കത്തില്‍ ഒരു തരം നൃത്തം ചെയ്ത് ദിക്റ് ചൊല്ലുന്നുവെന്നര്‍ത്ഥം. സൂഫി നൃത്തത്തെ കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച് ചെയ്യുന്നുണ്ട്. ഇമാം നവവി (റ) പറയുന്നു: വളച്ചിലും പുളച്ചിലുമില്ലാതെ ചെയ്യുന്ന ഡാന്‍സ് (നൃത്തം) ഹലാലാണ്. അങ്ങനെ ശരീരം വളച്ചും പുളച്ചും (സിനിമാറ്റിക് ഡാന്‍സ് പോലെ) ചെയ്യുന്നത് ഹറാമാണ്. മഹാനായ ജഅ്ഫര്‍ ബ്നു അബീത്വാലിബ് (റ) ഡാന്‍സ് ചെയതതായി ഒരു ഹദീസ് കാണാം. സൂഫീ നൃത്തത്തെ സംബന്ധിച്ച് ഇമാം ഇബ്നു ഹജര്‍ (റ) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതിനു തെളിവുണ്ട്. എന്നോട് ഏറ്റവും രൂപസാദൃശ്യമുള്ളയാള്‍ ജഅഫര്‍ ആണെന്ന് നബി (സ്വ) പറഞ്ഞതിന്റെ ആനന്ദത്തില്‍ ജഅഫര്‍ (റ) നബി തങ്ങള്‍ക്ക് മുമ്പില്‍ നൃത്തം ചെയ്തു. (ഫതാവാ അല്‍ ഹദീസിയ്യ). ഇങ്ങനെ ദിക്റ് ചൊല്ലി ആനന്ദം ലഭിക്കുമ്പോള്‍ മതിമറന്ന് അറിയാതെ വന്ന് പോവുന്ന ശാരീരിക ചലനങ്ങളാണ് സൂഫി ഡാന്‍സ് എന്നാല്‍. അങ്ങനെ അറിയാതെ വന്ന് പോവലല്ലെങ്കിലും അത് അനുവദനീയമല്ലെന്ന് പറഞ്ഞു കൂടാ. സ്വഹീഹായ ഹദീസില്‍ ഇങ്ങനെ കാണാം: عَنْ أَنَسٍ قَالَ: كَانَتِ الْحَبَشَةُ يَزْفِنُونَ بَيْنَ يَدَيْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَيَرْقُصُونَ وَيَقُولُونَ: مُحَمَّدٌ عَبْدٌ صَالِحٌ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " مَا يَقُولُونَ؟ " قَالُوا: يَقُولُونَ: مُحَمَّدٌ عَبْدٌ صَالِحٌ ഹബശികള്‍ നബി (സ്വ) ക്ക് മുമ്പില്‍ محمد عبد صالح എന്ന് പറഞ്ഞ് കൊണ്ട് ഡാന്‍സ് ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ആടി ദിക്റ് ചൊല്ലുന്നത് കൊണ്ട് ഒരാള്‍ക്ക് ഹൃദയ സാന്നിധ്യം ലഭിക്കുന്നുവെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter