പാര്‍ക്ക് പോലുള്ള പൊതു സ്ഥലങ്ങളില്‍ വെച്ച് ദമ്പതിമാര്‍ പരസ്യമായി സ്നേഹ പ്രകടനങ്ങള്‍ നടത്തുന്നത് തെറ്റാണോ

ചോദ്യകർത്താവ്

സാലിം കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലജ്ജ എന്നത് മുഅ്മിനായ മനുഷ്യന്റെ സ്വഭാവത്തില്‍ പെട്ടതാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു. ഭാര്യഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ലൈംഗികമായ കാര്യങ്ങള്‍ മറക്ക് പിന്നില്‍ ചെയ്യേണ്ടതാണ്.  മറ്റുള്ളവര്‍ കാണുന്ന വിധത്തില്‍ സംയോഗം ചെയ്യാനോ ചുമ്പിക്കാനോ മറ്റു ലൈംഗിക ബന്ധങ്ങളോ പാടില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ ലൈംഗികകാര്യങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് പോലും ഹറാമാണെന്നാണ് നവവി (റ) ഇമാമിനെ പോലോത്ത പണ്ഡിതര്‍ പറഞ്ഞിട്ടുള്ളത്. إِنَّ مِنْ أَشَرّ النَّاس عِنْد اللَّه مَنْزِلَة يَوْم الْقِيَامَة الرَّجُل يُفْضِي إِلَى اِمْرَأَته وَتُفْضِي إِلَيْهِ ثُمَّ يَنْشُر سِرّهَا ജനങ്ങളില്‍ ഏറ്റവും മോശമായ സ്ഥാനമുള്ളവന്‍ തന്റെ ഭാര്യയുമായി ബന്ധപ്പെടുകയും പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്നവനുമാകുന്നുവെന്ന് ഹദീസില്‍ കാണാം. ഇങ്ങനെ പരസ്യമായി ചുമ്പനങ്ങളും മറ്റു ലൈംഗികമായ കൂടിച്ചേരലുകളും നടത്തുന്നവര്‍ മനുഷ്യനുണ്ടാവേണ്ട മാന്യതയില്ലാത്തവരും സാക്ഷി നില്‍കാന്‍ പോലും പറ്റാത്തവരാണെന്നുമാണ് പണ്ഡിത പക്ഷം. പരസ്യമായി ലൈംഗിക തൃഷ്ണ തീര്‍ക്കുകയെന്നത് മൃഗങ്ങളുടെ സ്വഭാവമാണ്. ബുദ്ധിയും വിവേകവുമുള്ള മനുഷ്യനു ചേര്‍ന്നതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter