കല്യാണം പോലോത്ത ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‍ലിം ആവുന്നതിന്റെ വിധിയെന്ത്?

ചോദ്യകർത്താവ്

അന്‍സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിമാവാന്‍ വേണ്ടത് أشهد أن لا إله إلا الله وأشهد أن محمدا رسول الله  എന്ന് മനസ്സിലുറപ്പിച്ച് നാവു കൊണ്ട് വ്യക്തമായി പറയലാണ്. ആരാധനക്കര്‍ഹന്‍ ആള്ളാഹു മാത്രമാണെന്നും മുഹമ്മദ് (സ്വ) അള്ളാഹുവിന്റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു യെന്നാണ് നേരത്തെ പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് ഒരാള്‍ പറഞ്ഞാല്‍ പിന്നെ അദ്ദേഹം കല്യാണത്തിനു വേണ്ടി മുസ്‍ലിമായതെന്നോ പണത്തിനു വേണ്ടിയെന്നോ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തിനിടയില്‍ لا إله إلا الله എന്ന പറഞ്ഞ ആളെ ഒരു സ്വഹാബി വധിച്ചു. നബി തങ്ങള്‍ ദേഷ്യപ്പെട്ടു. അപ്പോള്‍ സ്വഹാബി പറഞ്ഞു അദ്ദേഹം എന്റെ വാളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞതാണ്. നബി തങ്ങള്‍ ചോദിച്ചു നീ അവന്റെ ഹൃദയം കീറിപ്പൊളിച്ച് നോക്കിയോ. നബി (സ്വ) പറഞ്ഞതിന്റെ അര്‍ത്ഥം ഒരാള്‍ നാവ് കൊണ്ട് പറഞ്ഞാല്‍ അത് സ്വീകരിക്കണമെന്നാണ്. അയാളുടെ ഹൃദയത്തില്‍ വിശ്വാസമുണ്ടോ എന്ന് നാം അന്വേഷിക്കേണ്ടതില്ല. ഇങ്ങനെ നാവ് കൊണ്ട് മാത്രം പറയുകയും ഹൃദയത്തില്‍ വിശ്വാസമില്ലാതിരിക്കുകയും ചെയ്ത് ഒരുപാട് മുനാഫിഖുകള്‍ നബി (സ്വ) യുടെ കാലത്ത് ജീവിച്ചിരുന്നവല്ലോ. ഇനി ഒരാള്‍ എനിക്ക് വിശ്വാസമില്ല. ഞാന്‍ കല്യാണത്തിനു വേണ്ടി لا إله إلا الله പറഞ്ഞതാണെന്ന് തുറന്നു പറഞ്ഞാല്‍ അയാള്‍ മുസ്‍ലിമുമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter