നമ്മുടെ നാടുകളില്‍ വെള്ളിയാഴ്ചകളില്‍ സാധാരണയായി നബാതി ഖുത്ബ പാരായണം ചെയ്യപ്പെടാനുള്ള കാരണമെന്താണ്?

ചോദ്യകർത്താവ്

റാഷിദലി.വി പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹിജ്റ നാലാം നൂറ്റാണ്ടില്‍ ജീവിച്ച മഹാനായ ഇബ്നു നുബാതതില്‍ ഫാറഖിയാണ് പ്രസിദ്ധമായ നബാതിയ്യ ഖുത്ബ രചിച്ചത്. സ്ഫുടമായ സാഹിത്യ സമ്പുഷ്ടമായ ഹൃദ്യമായ ഭാഷയില്‍ പ്രസംഗിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. മഹാനവര്‍കള്‍ ഒരു ഖുത്വുബ എഴുതിയതിനു ശേഷം അത് വെള്ളിയാഴ്ച പാരായണം ചെയ്യുകയും ചെയ്തു. അന്ന് അദ്ദേഹം നബി (സ്വ) സ്വപ്നത്തില്‍ കാണുകയും നബി (സ്വ) അദ്ദേഹത്തെ ചുമ്പിക്കുകയും അദ്ദേഹത്തിന്റ വായില്‍ തുപ്പുകയും ചെയ്തു. ഈ സംഭവം അദ്ദേഹം പറഞ്ഞതായി وفيات الاعيان മറ്റു സീറയുടെ ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. ആ സ്വപ്നത്തില്‍ നബി (സ്വ) തങ്ങള്‍ അദ്ദേഹത്തെ അഭിസംബോധനം ചെയ്തത് يا خطيب الخطباء എന്നാണ്. അദ്ദേഹത്തിന്റെ ഖുത്വുബ സമാഹാരത്തെ കുറിച്ച് ഇബ്നു കസീര്‍ പറയുന്നു. ഇത് പോലോത്ത ഒന്ന് ഉണ്ടായിട്ടുമില്ല. അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ ഉണ്ടാകുകയുമില്ല. സമാനമായ അഭിപ്രായം പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. നബാതി ഖുത്ബയുടെ ശര്‍ഹും തഹ്ഖീഖും തുടങ്ങി അനേകം ഗ്രന്ഥങ്ങളും പ്രസിദ്ധ പണ്ഡിതര്‍ രചിച്ചിട്ടുണ്ട്. ഖുത്വുബയുടെ ആദാബുകളും ഫര്‍ദുകളും ഭാഷാ സൌന്ദര്യവും എല്ലാം ഒത്തിണങ്ങിയ, മഹാനായ പണ്ഡിതന്‍ രചിച്ച, ഖുത്വുബയായത് കൊണ്ടാണ് വെള്ളിയാഴ്ച ഖുത്ബ നിര്‍വഹിക്കാന്‍ സര്‍വ്വ സാധാരണമായി നബാതിയ്യ ഖുത്ബ ഉപയോഗിക്കപ്പെടുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter