വിശുദ്ധ ഖുര്‍ആനില്‍ ചില അദ്ധ്യായങ്ങള്‍ ഒതിക്കഴിയുമ്പോള്‍ പ്രത്യേകം ദിക്റുകളും പ്രാര്‍ത്ഥനയും സുന്നതുണ്ടല്ലോ. ആ സൂറത്തുകള്‍ ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ ഒരാള്‍ കളവു പറഞ്ഞാല്‍ ദുര്‍ഗന്ധം നിമിത്തമായി മലക്കുകള്‍ അവനെ വിട്ടു ദൂരെ നില്കും എന്ന് പറയുന്ന ഹദീസ് സ്വഹീഹ് ആണോ?

ചോദ്യകർത്താവ്

റിസാല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. سورة الضحى മുതല്‍ سورة الناس വരെ എല്ലാ സൂറതിന്റെയും അവസാനത്തില്‍ الله أكبر എന്ന് പറയല്‍ സുന്നതാണ്. നബി (സ്വ) തങ്ങള്‍ക്ക് വഹ്‍യ് വരാന്‍ അല്‍പം വൈകുകയും പിന്നീട് വന്നപ്പോള്‍ നബി തങ്ങള്‍ തക്ബീര്‍ ചൊല്ലുകയും ചെയ്തു. അതിനാലാണത് സുന്നതാണ്. ചില ആയതുകള്‍ക്കനുസരിച്ച് ദിക്റു ചൊല്ലേണ്ടതുണ്ട്. അത് നിരവധിയാണ്. റഹ്മതിനെ കുറിച്ച് പറയുന്ന ആയതുകള്‍ വരുമ്പോള്‍ റഹ്മതിനെ ചോദിക്കലും ശിക്ഷയെ കുറിച്ച് പരാമര്‍ശിക്കുന്ന ആയതുകള്‍ വരുമ്പോള്‍ കാവലിനെ തേടലും അതില്‍ പെടും. إِذَا كَذَبَ العَبْدُ تَبَاعَدَ عَنْهُ المَلَكُ مِيلًا مِنْ نَتْنِ مَا جَاءَ بِهِ ഒരാള്‍ കളവു പറഞ്ഞാല്‍ ദുര്‍ഗന്ധം നിമിത്തമായി മലക്കുകള്‍ അവനെ വിട്ടു ദൂരെ നില്കും എന്ന ഹദീസ് ഹസന്‍ ഗരീബ് ആണെന്നാണ് ഇമാം തുര്‍മുദി പറഞ്ഞത്. അഥവാ സനദില്‍ കളവ് പറയുന്നവനെന്ന് മുദ്ര കുത്തപ്പെട്ട ആരുമില്ലാത്ത വിത്യസ്ത വഴികളിലൂടെ വന്ന തരക്കേടില്ലാത്ത ഹദീസാണെന്നര്‍ത്ഥം. ഒരു റാവി മാത്രം രിവായത് ചെയ്ത ഹദീസിനാണ് ഗരീബ് എന്ന് പറയുക. ഹസന്‍ ഗരീബ് എന്നാല്‍ വിത്യസ്ത രൂപത്തില്‍ രിവായത് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പറയപ്പെട്ട സനദ് കൊണ്ട് ഒരു റാവി മാത്രമേ രിവായത് ചെയ്തിട്ടുള്ളൂ. ഈ ഹദീസ് ദഈഫാണെന്ന് പറഞ്ഞ മുഹദ്ദിസുകളുമുണ്ട്. ഈ ഹദീസ് ദഈഫാണെങ്കിലും കളവ് പറയുന്നതിനെ വളരെ മോശമായ തെറ്റായി ഗണിക്കണമെന്ന് മനസ്സിലാക്കിത്തരുന്ന സ്വഹീഹായ ഹദീസുകള്‍ ധാരാളമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter