اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي ഇതു ചൊല്ലിയലുള്ള മഹാത്വവും നേട്ടവും ഒന്നു വിശദീകരിക്കാമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي،  وَجَلَاءَ حُزْنِي، وَذَهَابَ هَمِّي വിഷമങ്ങള്‍ നേരിടുമ്പോള്‍ നബി തങ്ങള്‍ ചൊല്ലാന്‍ പറഞ്ഞ ദിക്റാണിത്. ഇത് ചൊല്ലിയാല്‍ ദുഖങ്ങളും വിഷമങ്ങളും ഇല്ലാതാവുകയും അതിനു പരിഹാരവും ലഭിക്കുമെന്ന് നിബി (സ്വ) പറഞ്ഞിരിക്കുന്നു. അള്ളാഹുവേ ഞാന്‍ നിന്റെ അടിമയും അടിമയുടെ മകനുമാണ്. എന്റെ നിയന്ത്രണം നിന്റെ കയ്യിലാണ് (നിന്നെ കൊണ്ടെല്ലാതെ ഒരു ശക്തിയുമില്ല). നിന്റെ വിധികള്‍ എന്നില്‍ നടപ്പാവുന്നതാണ്. എന്നില്‍ നിന്റെ വിധികള്‍ നീതിപൂര്‍ണ്ണമാണ്. നീ നിനക്ക് നല്‍കിയ പേര് കൊണ്ട് ഖുര്‍ആനിലൂടെ നീ ഇറക്കിയ പേര് കൊണ്ട് നിന്റെ സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും പ്രത്യേകമായി നീ പഠിപ്പിച്ച പേര് കൊണ്ട് ആര്‍ക്കും അറിയിച്ച് കൊടുക്കാത്ത നീ മാത്രമറിയുന്ന നിന്റെ പേര് കൊണ്ട് നിന്നോട് ഞാന്‍ ചോദിക്കുന്നു. ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ ആനന്ദമാക്കണേ എന്റെ വിഷമങ്ങളെ അകറ്റുന്നതാക്കണേ എന്നാണിതിന്റെ അര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter