ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ഇടയ്ക്കു അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി പലിശ പരമായ ലോണ്‍ എടുക്കാറുണ്ട് ഈ കാരണത്താലും മറ്റു ഇത്തരം നിയമങ്ങള്‍ പാലിക്കാത്തവരും ആണ് ജോലി ദാതാക്കള്‍ എന്നിരിക്കെ , എന്റെ സമ്പാദ്യം 100 % ഹലാല്‍ ആണോ എന്ന് സംശയവു മുണ്ട്‌; ഇങ്ങനെയുള്ള സമ്പാദ്യം ഉപയോഗിച്ച് ഹജ്ജു ചെയ്യുകയാണെങ്കിൽ അത് ശരിയാകുമോ?

ചോദ്യകർത്താവ്

മുഹമ്മദ് റാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 100 ശതമാനവും ഹറാമായ സമ്പത്ത് മാത്രം കൈവശം വെക്കുന്നവന് ഹജ്ജ് സകാത് തുടങ്ങി സാമ്പത്തികമായ ഒരു ഇബാദതും നിര്‍ബന്ധമില്ലെന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ട്. ഹറാമായ സമ്പത്ത് കൊണ്ട് ഹജ്ജ് ചെയ്താല്‍ ഹജ്ജ് ശരിയാവുമെങ്കിലും കുറ്റക്കാരനാവുമെന്ന് മജ്മൂഇല്‍ കാണാം. എന്നാല്‍ ഹലാലും ഹറാമും കൂടിക്കലര്‍ന്ന ശുബ്ഹതിന്റെ സമ്പത്ത് കൈവശമുള്ളവനു ഹജ്ജ് നിര്‍ബന്ധമാണ്. ചോദ്യത്തില്‍ പറയപ്പെട്ട രൂപത്തില്‍ നിന്ന് മനസ്സിലാവുന്നത് ചോദ്യകര്‍ത്താവിന്റെ കയ്യില്‍ ഇത്തരം സമ്പത്താണുള്ളതാണെന്നാണ്. കാരണം പലിശ വാങ്ങുന്ന കമ്പനി ശമ്പളം നല്‍കുന്നത് പലിശയില്‍ നിന്നാണെന്ന് ഉറപ്പില്ലല്ലോ. ഈ സമ്പത്ത് കൊണ്ട് ഹജ്ജ് ചെയ്താല്‍ ഹജ്ജ് ശരിയാവുകയും ചെയ്യും. ഇത്തരം ഹറാമായ സമ്പാദ്യം നല്‍കുന്ന കമ്പനികളില്‍ നിന്നും വിട്ടു നിന്ന് തന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കും മക്കള്‍ക്കും മറ്റും ഹലാലായ ഭക്ഷണം നല്‍കാന്‍ പറ്റിയ ജോലികളിലേക്ക് മാറാന്‍ സ്നേഹ പൂര്‍വ്വം ഉപദേശിക്കുന്നു. ഹലാലായത് മാത്രം സമ്പാദിക്കാന്‍ നാഥന്‍ തുണക്കട്ടെ, സമ്പാദ്യത്തില്‍ ബര്‍കത് നല്‍കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter