ഇവിടെ പോടിക്കാറ്റുള്ള ദിവസം പള്ളിയില്‍ ദുഹ്റിന്റെ കൂടെ അസറും ജംആക്കി നിസ്കരിച്ചു .പൊടിക്കാറ്റ് പോലുള്ള പ്രതികൂല കാലാവസ്ഥയില്‍ നമസ്കാരം ജംആക്കാമോ?

ചോദ്യകർത്താവ്

അബു ഷറഫ് ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാത്ര, മഴ, രോഗം എന്നിവ മാത്രമേ ജംആക്കാനുള്ള കാരണങ്ങളായി പണ്ഡിതര്‍ എണ്ണിയിട്ടുള്ളൂ. കാറ്റ് ചളി തുടങ്ങിയവ കൊണ്ടൊന്നും ജംആക്കല്‍ അനുവദനീയമല്ലയെന്നാണ് പണ്ഡിത പക്ഷം. അതനുസരിച്ച് പൊടിക്കാറ്റ് മൂലവും ജംആക്കല്‍ അനുവദനീയമല്ല. എന്നാല്‍ ഇത്തരം കാരണങ്ങളൊന്നുമില്ലാതെ ആവശ്യത്തിന് വേണ്ടിയും ജംആക്കാമെന്ന് ചില പണ്ഡിതര്‍ ഉദ്ധരിച്ചതായി ഇമാം നവവി (റ) റൌദയില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ജംആക്കാമെന്നാണ് ശാഫീ മദ്ഹബുകാരനായ ഇബ്നുല്‍ മുന്‍ദിര്‍ (റ) പ്രബലമാക്കിയത്. അങ്ങനെ ജംആക്കാമെന്ന് പറഞ്ഞ പല പണ്ഡിതരും അതൊരു പതിവാക്കി മാറ്റരുതെന്ന് പറഞ്ഞത് കാണാം. ഈ അഭിപ്രായങ്ങള്‍ പിടിച്ച് ജംആക്കുകയാണെങ്കില്‍ തന്നെ അസ്റ് ളുഹ്റിനോടൊപ്പം മുന്തിച്ചാണ് ജംആക്കുന്നതെങ്കില്‍ അസ്വറ് ഖളാഅ് ആയി മടക്കി നിസ്കരിക്കുന്നത് നന്നാവും. കാരണം ഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണത്തില്‍ ഇത്തരത്തില്‍ ഒരു ജംഅ് ഇല്ലെന്നാണല്ലോ. മുറ പോലെ അനുഷ്ടിക്കണമെന്ന് വളരെ ഗൌരവത്തില്‍ കല്‍പിക്കപ്പെട്ടതാണല്ലോ നിസ്കാരം. യുദ്ധത്തിന്റെ അവസരത്തില്‍ പോലും അത് നിര്‍വഹിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. മനുഷ്യന് ബോധം നഷ്ടപ്പെടാത്ത കാലമത്രയും നിസ്കാരം നിര്‍വഹിക്കല്‍ നര്‍ബന്ധമാണ്. നിസ്കാരത്തിന്റെ ഒരു പ്രവര്‍ത്തനങ്ങളും യഥാവിഥി നിര്‍വഹിക്കാന്‍ സാധിക്കാത്തവനടക്കം നിസ്കരിക്കണമെന്നാണ് ഇസ്‍ലാമിന്റെ ശാസന. അത്തരത്തില്‍ കൃത്യമായി പാലിക്കാന്‍ കല്‍പിക്കപ്പെട്ട നിസ്കാരം നിര്‍വഹിക്കാന്‍ പറഞ്ഞ സമയത്തു തന്നെ നാം നിസ്കരിക്കാന്‍ ശ്രമിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter