യുദ്ധം നിഷിദ്ധം ആയ മാസങ്ങളില്‍ അവിശ്വാസികള്‍ നമ്മോടു യുദ്ധത്തതിനു വന്നാല്‍ തിരിച്ചു യുദ്ധം ചെയ്യണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യുദ്ധം നിഷിദ്ധമായിരുന്നത് റജബ്, ദുല്‍ഖഅ്ദ, ദുല്‍ ഹിജ്ജ, മുഹര്‍റം എന്നീ മാസങ്ങളിലായിരുന്നു. അതില്‍ യുദ്ധം ഹറാമാണ് എന്ന് നിയമം നസ്ഖ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ മാസങ്ങള്‍ ഇപ്പോഴും പവിത്രമാണെങ്കിലും യുദ്ധം ഹറാമാണ് എന്ന നിയമം നില നില്‍കുന്നില്ല. ചില പണ്ഡിതന്മാര്‍ ഇപ്പോഴും ആ നിയമം ഉണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ ആ അഭിപ്രായമുള്ള പണ്ഡിതരും ആ മാസങ്ങളില്‍ ശത്രുക്കളുടെ അക്രമം പ്രതിരോധിച്ച് കൊണ്ട് യുദ്ധം ചെയ്യാമെന്ന് തന്നെയാണ് പറഞ്ഞത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter