നവജാത ശിശുവിന്റെ ചെവിയില് ബാങ്ക് ഇഖാമത്ത് കൊടുക്കല്‍ സുന്നത്ത് ആണെന്നുള്ള ഹദീസ് ദുര്‍ബലമാണോ?

ചോദ്യകർത്താവ്

അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹസന്‍ (റ) ജനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ നബി (സ്വ) ബാങ്ക് വിളിച്ചുവെന്ന് ഹദീസ് തുര്‍മുദി രിവായത് ചെയ്യുകയും ആ ഹദീസ് സ്വഹീഹാണെന്ന് വിധിയെഴുതുകയും ചെയ്തിട്ടുണ്ട്. ബാങ്കും ഇഖാമതും വിളിച്ചുവെന്ന ഹദീസ് ദുര്‍ബലമാണെങ്കിലും മുന്‍കാമികളും പിന്കാമികളും ചെയ്തു വരുന്ന പ്രവര്‍ത്തിയാണിത്. ആ ഹദീസ് രിവായത് ചെയ്തതിന് ശേഷം പണ്ഡിതന്മാര്‍ തന്നെ അത് ദഈഫാണെങ്കിലും അതനുസരിച്ചാണ് പ്രവര്‍ത്തിച്ച് വരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലൊക്കെ ഈ ഹദീസ് തെളിവ് പിടിച്ച് ബാങ്കും ഇഖാമതും സുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. ഉമര്‍ ബ്നു അബ്ദില്‍ അസീസ് (റ) അങ്ങനെ ചെയ്തതായും രിവാതുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter