രണ്ട് പേര്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ മൂന്നാമതൊരാള്‍ വന്നാല്‍ എവിടെ നില്‍കണം?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആദ്യം വന്ന ആള്‍ ഇമാമിന്റെ തൊട്ടു പിന്നില്‍ വലത് ഭാഗത്ത് രണ്ടാമത് വന്ന ആള്‍ ഇടത് ഭാഗത്ത് ഇങ്ങനെയാണ് സ്വഫ് കെട്ടേണ്ടത്. രണ്ടാമത് വന്ന ആള്‍ തക്ബീര്‍ കെട്ടിയതിനു ശേഷം രണ്ടാളും ചേര്‍ന്ന് പിന്നിലേക്ക് നീങ്ങുകയോ ഇമാം മുന്നിലേക്ക് നീങ്ങുകയോ ചെയ്യുക. മഅ്മൂം പിന്നിലേക്ക് നീങ്ങുന്നതാണ് ഉത്തമം. ഈ രൂപത്തില്‍ ചെയ്തില്ലെങ്കില്‍ ജമാഅതിന്റെ ഫളീലത് നഷ്ടപ്പെടും. ചോദ്യത്തില്‍ പറയപ്പെട്ട പോലെ അത്തഹിയ്യാതിലാണ് (അതു പോലെ മറ്റു മുന്നിലേക്കോ പിന്നിലേക്കോ നീങ്ങാന്‍ സാധിക്കാത്ത അവസരം) രണ്ടാമത്തെ മഅ്മൂം തുടരുന്നതെങ്കില്‍ തക്ബീറതുല്‍ ഇഹ്റാം ചെയ്ത് ഇമാമിന്റെ ഇടത് ഭാഗത്ത് ഇരിക്കണം. അപ്പോള്‍ ഇമാം മുന്നോട്ടോ മഅ്മൂം പിന്നോട്ടോ നീങ്ങേണ്ടതില്ല. ഒന്നാമത്തെ അത്തഹിയ്യാത് സുജൂദ് പോലോത്ത സ്ഥലങ്ങളില്‍ തുടര്‍ന്നാല്‍ ഇമാമിന്റെ ഇടത് ഭാഗത്ത് തുടരുകയും ശേഷം അത്തഹിയ്യാത് അല്ലെങ്കില്‍ സുജൂദ് എന്നിവ പൂര്‍ത്തിയായി എഴുന്നേറ്റതിനു ശേഷം നീങ്ങി നില്‍ക്കുകയും വേണം. സ്വഫുമായി ബന്ധപ്പെട്ട് വിശദമായി നിസ്കാരത്തിന്‍റെ മര്യാദകള്‍സ്വഫുകള്‍ ശരിയാക്കേണ്ടത് എങ്ങനെ എന്ന ലേഖനങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter