കഫം ഇറക്കിയാല്‍ ഹനഫി മദ്ഹബില്‍ നോമ്പ് മുറിയുമോ ? നജസായ വസ്ത്രം ധരിച്ചു വുദൂ എടുക്കാന്‍ പറ്റുമോ ?
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കഫം ഇറക്കുന്നത് മൂലം നോമ്പ് മുറിയില്ലയെന്നാണ് ഹനഫീ മദ്ഹബ്. എന്നാല്‍ ശാഫിഈ ഇമാമിന്റെ അഭിപ്രായം പരിഗണിച്ചും എല്ലാ മദ്ഹബ് പ്രകാരവും തന്റെ നോമ്പ് ശരിയാവാനുമായി കഫം തുപ്പിക്കളയണമെന്ന് ഹനഫീ പണ്ഡിതന്മാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണര്‍ത്തിയിട്ടുണ്ട്. നജസായ വസ്ത്രം ധരിച്ച് വുദൂ എടുത്താല്‍ വുദൂ ശരിയാവുന്നതാണ്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.