വിവാഹ വാര്‍ഷികം ആഘോഷിക്കാമോ?

ചോദ്യകർത്താവ്

അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്ന് നാം സാധാരണയായി കാണുന്ന വിവാഹ വാര്‍ഷിക ആഘോഷരീതി ഇതരമതസ്ഥരില്‍നിന്ന് കടന്നുവന്നതാണ്. ആചാരങ്ങളിലും ആഘോഷങ്ങളിലും അവരുമായി പരമാവധി അകലം പാലിക്കാനും നമ്മുടേതായ വ്യതിരിക്തത കാത്തുസൂക്ഷിക്കാനുമാണ് വിശ്വാസികളോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ,അവരെ പോലെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ നടത്തുന്നത് ഇസ്‍ലാമികമല്ല. എന്നാല്‍ ഒരു വര്‍ഷം സമാധാന പൂര്‍ണ്ണമായി ദാമ്പത്യ ബന്ധം തുടര്‍ന്ന് കൊണ്ടു പോവാന്‍ തൌഫീഖ് നല്‍കിയ അള്ളാഹുവിന് നന്ദി ചെയ്യുന്നതിനായി സ്വദഖയോ മറ്റോ അന്നേ ദിവസം ചെയ്യുന്നതിന് വിരോധമൊന്നുമില്ല. ദാമ്പത്യ ബന്ധം എന്നത് ഒരു ഇബാദതുമാണല്ലോ. വാര്‍ഷികദിനത്തില്‍ അത് വരെയുള്ള കൂട്ടു ജീവിതം വിലയിരുത്തി അത് കൂടുതല്‍ ഫലപ്രദവും സുഖകരവും അള്ളാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുതകുന്നതുമാക്കി മാറ്റാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. ഇണകള്‍ പരസ്പരം ചെയ്തു കൊടുക്കേണ്ട കടമകളില്‍ വീഴ്ച സംഭവിച്ചുട്ടുണ്ടോയെന്ന് സ്വയം ഹിസാബ് നടത്തി പാകപ്പിഴവുകള്‍ തീര്‍ത്ത് അള്ളാഹു പോരുത്തപ്പെട്ട ദാമ്പത്യ ജീവിതമാക്കിമാറ്റാന്‍ വാര്‍ഷിക ദിനത്തിലും അല്ലാത്ത സമയത്തും ശ്രമം നടത്തുക. ഈ ജീവിതത്തെ കുറിച്ചും ഹിസാബുണ്ടാവുമല്ലോ. നിങ്ങള്‍ വിചാരണ ചെയ്യുപ്പെടും മുമ്പ് സ്വയം വിചാരണ ചെയ്യുകയെന്ന നബി വചനമനുസരിച്ച് വിവാഹവാര്‍ഷിക ദിനം ഒരു ആഘോഷദിനമാക്കി മാറ്റുന്നതിനു പകരം ഒരു വീണ്ടു വിചാര ദിനമാക്കി മാറ്റാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter